മലയാളി ഗുണ്ടത്തലവനെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്
text_fieldsകോയമ്പത്തൂർ: ചെന്നൈ നഗരത്തിലെ മലയാളി ഗുണ്ടത്തലവൻ തൃശൂർ സ്വദേശി ചൂളൈമേട് ബിനു എന്ന ബിന്നി പാപ്പച്ചനെ (45) കണ്ടാലുടൻ വെടിവെക്കാൻ തമിഴ്നാട് പൊലീസ് ഉത്തരവിട്ടു. ബിനു ഉൾപ്പെടെ മൂന്ന് ഗുണ്ടകളെത്തേടി പൊലീസ് കേരളത്തിലേക്കും തമിഴ്നാട്ടിലെ സേലം, കൃഷ്ണഗിരി, വെല്ലൂർ എന്നിവിടങ്ങളിലേക്കും തിരിച്ചു.
ചൊവ്വാഴ്ച രാത്രി ചെന്നൈ വണ്ടലൂർ- മിഞ്ചൂർ റോഡിലെ മലയമ്പാക്കത്ത് ലോറിഷെഡിൽ ബിനുവിെൻറ പിറന്നാളാഘോഷത്തിൽ പെങ്കടുക്കാനെത്തിയ 75 ഗുണ്ടകളെ 50 അംഗ പൊലീസ് സംഘം തോക്കുചൂണ്ടി പിടികൂടിയിരുന്നു. ബിനു ഉൾപ്പെടെ ഇരുപതിലധികം പേർ രക്ഷപ്പെട്ടു. രണ്ടടി നീളമുള്ള വടിവാൾ ഉപയോഗിച്ചാണ് ബിനു പിറന്നാൾ കേക്ക് മുറിച്ചത്. ചെന്നൈ പള്ളിക്കരണയിൽ കൊലപാതകക്കേസിലെ പിടികിട്ടാപ്പുള്ളിയായ മദനെ വാഹനപരിശോധനക്കിടെ പിടികൂടിയപ്പോഴാണ് ബിനുവിെൻറ പിറന്നാളാഘോഷത്തിന് ഗുണ്ടകൾ ഒത്തുചേരുന്ന വിവരം ലഭിച്ചത്.
അറസ്റ്റിലായ 75 ഗുണ്ടകളെയും ചെന്നൈയിലെ വിവിധ കോടതികളിൽ ഹാജരാക്കി. മൂന്നുപേർക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. 71 പേരെ പുഴൽ ജയിലിലടച്ചു. ബിനുവും കൂട്ടാളികളായ കനകു എന്ന കനകരാജുവും വിക്കി എന്ന വിഗ്നേഷും ബൈക്കിലാണ് രക്ഷപ്പെട്ടത്. ഇവരെ പിടികൂടാൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചു. ബിനു കേരളത്തിലേക്ക് കടന്നിട്ടുണ്ടാവുമെന്നാണ് പൊലീസ് കരുതുന്നത്.
1994ലാണ് ഇയാൾ ചെന്നൈയിലെത്തിയത്. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളിലായി എട്ട് കൊലപാതകങ്ങൾ ഉൾപ്പെടെ ഇരുപതോളം ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്. ചെന്നൈ ചൂളൈമേട് വിനായകപുരം മൂർത്തിനഗറിലാണ് ബിനു താമസിച്ചിരുന്നതെന്നും അറിവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
