മലയാള സർവകലാശാല യൂനിയൻ: എസ്.എഫ്.ഐക്ക് ജയം
text_fieldsതിരൂർ: മലയാള സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐക്ക് ജയം. ഒമ്പത് ജനറൽ സീറ്റിലും 11 അസോസിയേഷനും നാല് സെനറ്റ് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. അഫ്സലാണ് ചെയർപേഴ്സൻ.
മറ്റ് സീറ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ: കെ.ആർ. ആരതി, എസ്.ജി. ശരത്ത് (വൈസ് ചെയർപേഴ്സന്മാർ), പി.സി. ശ്രുജിത്ത് (ജന. സെക്ര.), എം.കെ. ജിഷ്ണ, ആർ. ജിനുരാജ് (ജോ. സെക്ര), ടി. വൃന്ദ (ഫൈൻ ആർട്സ് സെക്ര.), എം.പി. സായൂജ് (മാഗസിൻ എഡി.), പി.എസ്. അജേഷ് (ജന. ക്യാപ്റ്റൻ), എം.വി. ആര്യ, ആശിഷ് സുകു ( ബിരുദാനന്തര ബിരുദ പ്രതിനിധികൾ; പൊതുസഭ), വി.പി. അനീഷ്, കെ.പി. കൃഷ്ണ ( ഗവേഷക പ്രതിനിധികൾ, പൊതുസഭ), ജിനു കെ. മാത്യു (സാഹിത്യ രചന അസോസിയേഷൻ സെക്ര.), പി. വിനയ് (ചലച്ചിത്ര പഠന അസോസിയേഷൻ സെക്രട്ടറി),
ഹരിപ്രിയ (സാഹിത്യപഠന അസോസിയേഷൻ സെക്രട്ടറി), ഇ.പി. അനുശ്രീ ബാബു (സംസ്കാര പൈതൃകപഠന അസോസിയേഷൻ സെക്ര.), സി. അമൃതേശ്വരി (ഭാഷാശാസ്ത്രം അസോസിയേഷൻ സെക്രട്ടറി), പി.എസ്. സാരംഗ് (മാധ്യമപഠനം അസോസിയേഷൻ സെക്രട്ടറി),
അജൻ നന്ദു (പരിസ്ഥിതി പഠനം അസോസിയേഷൻ സെക്രട്ടറി), കെ. സിവിൻ (വികസനപഠനം അസോസിയേഷൻ സെക്രട്ടറി), കെ.വി. മുഹമ്മദ് അർസൽ (സോഷ്യോളജി അസോസിയേഷൻ സെക്ര.), കെ. അഞ്ജലികൃഷ്ണ (ചരിത്രപഠനം അസോസിയേഷൻ സെക്രട്ടറി), പി.കെ. ആര്യ (എഴുത്തച്ഛൻ പഠന കേന്ദ്രം അസോസിയേഷൻ സെക്രട്ടറി).