Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിന് ഇനി മലയാളത്തിലും ട്വിറ്റർ അക്കൗണ്ട്
text_fieldsbookmark_border
തിരുവനന്തപുരം: കേരള പൊലീസിെൻറ പ്രവർത്തനങ്ങൾ ഇനി ട്വിറ്ററിൽ മലയാളത്തിലും ലഭ്യമാകും. ജില്ല െപാലീസ് മേധാവികൾക്ക് ഇംഗ്ലീഷിൽ നിലവിലുള്ള അക്കൗണ്ടിന് പുറമെയാണിത്. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ല പൊലീസ് മേധാവികൾക്കും നിർദേശം നൽകി.
മലയാളത്തിൽ ട്വീറ്റ് ചെയ്യുന്നതിലൂടെ പൊലീസിെൻറ നല്ല പ്രവൃത്തികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനങ്ങളുടെ പ്രതികരണം കൃത്യമായി അറിയുന്നതിനും കഴിയും. ഫോട്ടോ, വിഡിയോ എന്നിവയും ട്വിറ്ററിലൂടെ ലഭ്യമാകും.
Next Story
