Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2017 1:44 PM GMT Updated On
date_range 2017-10-21T03:49:59+05:30പത്താം ക്ലാസ് വരെ മലയാളം നിർബന്ധം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് വരെ മലയാള ഭാഷ നിർബന്ധമാക്കും. ഇതുസംബന്ധിച്ച ഒാർഡിനൻസിന്‍റെ കരട് രൂപത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകൾക്കും മലയാള ഭാഷ നിർബന്ധമാക്കൽ ബാധകമായിരിക്കും.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സ്വാശ്രയം അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാകും. അടുത്ത അധ്യായ വർഷം മുതൽ തീരുമാനം നടപ്പാക്കാനാണ് സർക്കാർ നീക്കം. ഒാർഡിനൻസ് ഒപ്പുവെക്കുന്നതിനായി ഗവർണർക്ക് കൈമാറും.
മലയാള ഭാഷക്ക് പ്രാധാന്യം നൽകുന്ന നടപടികൾക്ക് മുൻതൂക്കം നൽകുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് കേരള സർക്കാറിെന്‍റ നടപടി.
Next Story