Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളഭാഷ ചോദ്യങ്ങള്‍: പി.എസ്.സി യോഗത്തില്‍ തീരുമാനമായില്ല

text_fields
bookmark_border
മലയാളഭാഷ ചോദ്യങ്ങള്‍: പി.എസ്.സി യോഗത്തില്‍ തീരുമാനമായില്ല
cancel

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളില്‍ മലയാളഭാഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍  സംബന്ധിച്ച് തിങ്കളാഴ്ച  ചേര്‍ന്ന കമീഷന്‍ യോഗത്തിലും തീരുമാനമായില്ല. അംഗങ്ങള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനാല്‍ എല്ലാ അഭിപ്രായങ്ങളും പരിശോധിച്ച് വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതിയോട് യോഗം നിര്‍ദേശിച്ചു.
പി.എസ്.സി പരീക്ഷകളില്‍ മലയാളം ഉള്‍പ്പെടുത്തണോ എന്നും രക്ഷാകര്‍ത്താക്കള്‍ മലയാളം പഠിപ്പിക്കാത്തതിന് കുട്ടികളെ ശിക്ഷിക്കേണ്ടതുണ്ടോ എന്നുമുള്ള സംശയം ഒരംഗം പ്രകടിപ്പിച്ചു.
പരീക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട ചോദ്യങ്ങളുടെ രീതിയെക്കുറിച്ച് മറ്റ് അഭിപ്രായങ്ങളും ഉയര്‍ന്നു. ഇതെല്ലാം ഉപസമിതി പരിശോധിക്കും. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ വിഷയം പരിഗണിച്ചപ്പോഴും ഭിന്നാഭിപ്രായത്തെതുടര്‍ന്ന് നീട്ടിവെച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malayalam language in psc questions
Next Story