Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതുകോഴ്​സുകളിൽ മലയാളം പുറത്ത്

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതുകോഴ്​സുകളിൽ മലയാളം പുറത്ത്
cancel

തൃ​ശൂ​ർ: എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ലേ​ക്കാ​യി സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ പു​തു കോ​ഴ്​​സു​ക​ളി​ൽ 'മ​ല​യാ​ള' ഭാ​ഷ പ​ഠ​ന​ത്തി​ന്​ അ​വ​ഗ​ണ​ന.

ശ്രേ​ഷ്​​ഠ​ഭാ​ഷ​യാ​യും ഭ​ര​ണ​ഭാ​ഷ​യാ​യും ​അം​ഗീ​കാ​രം ന​ൽ​കി മ​ല​യാ​ള​ത്തെ ആ​ദ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ കീ​ഴി​ലെ വി​ദ​ഗ്​​ധ സ​മി​തി ത​യാ​റാ​ക്കി​യ പു​തു​കോ​ഴ്​​സു​ക​ളു​ടെ​യും പ്രോ​ഗ്രാ​മു​ക​ളു​ടെ​യും പ​ട്ടി​ക​യി​ൽ​നി​ന്ന്​ മാ​തൃ​ഭാ​ഷ പ​ഠ​നം പു​റ​ത്താ​യ​ത്​. എ​ട്ട്​ എം.​എ​സ്​​സി കോ​ഴ്​​സു​ക​ളും 18 എം.​എ കോ​ഴ്​​സു​ക​ളും ഉ​ൾ​പ്പെ​ടെ 26 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്കും എ​ട്ട്​ ബി.​എ​സ്​​സി, 42 ബി.​എ ഉ​ൾ​പ്പെ​ടെ 50 ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്കു​മാ​ണ്​ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്​. ഇ​തി​ൽ നി​ർ​ദേ​ശി​ച്ച 18 പി.​ജി കോ​ഴ്​​സു​ക​ളി​ലും 50 ബി​രു​ദ കോ​ഴ്​​സു​ക​ളി​ലും മ​ല​യാ​ള ഭാ​ഷ പ​ഠ​ന​മി​ല്ല. മാ​ത്ര​മ​ല്ല മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ​ക്ക്​ നാ​മ​മാ​ത്ര പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്.

42 ബി.​എ പ്രോ​ഗ്രാ​മു​ക​ൾ അ​നു​വ​ദി​ച്ച​പ്പോ​ൾ 14 എ​ണ്ണ​മാ​ണ്​ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, ത​മി​ഴ്​ ഭാ​ഷ പ​ഠ​ന​ങ്ങ​ൾ വ​ന്നു എ​ന്ന​തൊ​ഴി​ച്ചാ​ൽ ഭാ​ഷ​പ​ഠ​നം ത​ന്നെ അ​വ​ഗ​ണി​ക്ക​െ​പ്പ​ട്ടു. ഈ ​മാ​സം ആ​റി​നാ​ണ്​ പു​തു​കോ​ഴ്​​സു​ക​ളു​ടെ വി​ശ​ദ വി​വ​രം കാ​ണി​ച്ച്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ൾ​ക്ക്​ ര​ണ്ട്​ കോ​ഴ്​​സ്​ വീ​തം തി​ര​ഞ്ഞെ​ടു​ക്കാം. ഇ​വ​യെ ഏ​കോ​പി​പ്പി​ച്ച പ​ട്ടി​ക ഈ ​മാ​സം 22ന​കം അ​യ​ക്കാ​നാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, ബി​രു​ദാ​ന​ന്ത​ര പ​ഠ​ന കോ​ഴ്​​സു​ക​ളി​ൽ അ​തി​നൂ​ത​ന 21 ശാ​സ്​​ത്ര കോ​ഴ്​​സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ്​ പ​ട്ടി​ക​യെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ന​വ​കേ​ര​ള നി​ർ​മി​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന സ​ർ​ക്കാ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​മെ​ത്തു​േ​മ്പാ​ൾ പു​തു​കോ​ഴ്​​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മാ​തൃ​ഭാ​ഷ​ പ​ഠ​ന​ത്തെ​യും മാ​ന​വി​ക വി​ഷ​യ​ങ്ങ​ളെ​യും അ​വ​ഗ​ണി​ക്കു​ന്ന​ത്​ ദു​ര്യോ​ഗ​മാ​ണെ​ന്ന്​ മ​ല​യാ​ളം ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ഹ​രി​കു​മാ​ർ 'മാ​ധ്യ​മ​'​ത്തോ​ട്​ പ​റ​ഞ്ഞു. നി​ല​വി​ലെ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലെ കോ​ഴ്​​സു​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

ശാ​സ്​​ത്ര സാ​​ങ്കേ​തി​ക രം​ഗ​ത്തെ പ​ഠ​നം പു​തു​ത​ല​മു​റ കോ​ഴ്​​സു​ക​ളാ​ക്കി പ​ഠി​പ്പി​ക്കു​ന്ന​ത്​ ന​ല്ല​ത്​ ത​ന്നെ. പ​ക്ഷേ, മാ​തൃ​​ഭാ​ഷ പ​ഠ​നം അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ക​രു​ത്​ അ​ത്. വ​ർ​ത്ത​മാ​ന സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി ഭാ​ഷാ​പ​ഠ​ന​ത്തി​ൽ മാ​റ്റം​വ​രു​ത്തി​യാ​ൽ മ​റ്റ്​ വി​ഷ​യ​ങ്ങ​ൾ​പോ​ലെ ന​വീ​ക​രി​ക്ക​പ്പെ​ടാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamhigher education
News Summary - Malayalam is out in the new courses in the field of higher education
Next Story