നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കൂടുതൽ പ്രതികൾ കസ്റ്റഡിയിൽ
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ പ്രതികൾ കസ്റ്റഡിയിൽ. സംഭവത്തിൽ ഏഴുപ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ മൂന്ന് പേരെ കൂടി തിരിച്ചറിയാനുണ്ടെന്നും പൊലീസ് അറിയിച്ചു.കേസ് അന്വേഷിക്കാൻ ഐ.ജി ജിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ആറംഗസംഘം രൂപീകരിച്ചു. റേഞ്ച് ഐ.ജി, റൂറൽ എസ്.പി, കൊച്ചി ഡി.സി.പി എന്നിവരും സംഘത്തിലുണ്ട്.
അതേസമയം, അക്രമത്തിനിരയായ നടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച അർധരാത്രിയാണ് നടിയുടെ കാറിൽ ഒരു സംഘം അതിക്രമിച്ചു കയറിയത്. കേസിൽ കൊരട്ടി സ്വദേശിയായ ഡ്രൈവർ അറസ്റ്റിലായിരുന്നു. സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ എന്നയാളാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, നടിയുടെ മുൻ ഡ്രൈവറായ പൾസർ സുനിയെന്ന സുനിൽകുമാറാണ് കേസിലെ മുഖ്യപ്രതിയെന്നു പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
