Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലർവാടി മഴവില്ല്:2026...

മലർവാടി മഴവില്ല്:2026 അവാർഡ് ദാനം നടന്നു

text_fields
bookmark_border
മലർവാടി മഴവില്ല്:2026 അവാർഡ് ദാനം നടന്നു
cancel

മലർവാടി ബാലസംഘം സംഘടിപ്പിച്ച മഴവില്ല് 2026 ചിത്രരചന മത്സരത്തിന്റെ സംസ്ഥാനതല അവാർഡ് ദാനം കോഴിക്കോട് ഹിറാ സെൻററിൽ വെച്ച് നടന്നു. പ്രശസ്ത ചിത്രകാരനും പത്രപ്രവർത്തകനും ആയ മുക്താർ ഉദരംപൊയിൽ അവാർഡുകൾ വിതരണം ചെയ്തു. നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ 12 വിദ്യാർത്ഥികളാണ് സംസ്ഥാനതല ജേതാക്കളായത്. 10000, 5000, 3000 രൂപ ക്യാഷ് പ്രൈസുകളും സമ്മാനത്തിന് അർഹമായ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച മെമെന്റുകളുമായിരുന്നു അവാർഡുകൾ.

ധാനിഷ്.വി(മലപ്പുറം), മാൻവി ശ്രീജിത്ത് (എറണാകുളം), ദർശിക് (കോഴിക്കോട്) ഒന്നാം കാറ്റഗറിയിലും അർജുൻ.എച്ച് (പാലക്കാട്), ആറുഷ്.വി (മലപ്പുറം), റൈഫാ ഫർഹത്ത് (തൃശ്ശൂർ) കാറ്റഗറി രണ്ടിലും ഇഷാന എസ് പാൽ (കാസർകോട്), ഷാരോൺ.പി(കോഴിക്കോട്), റിതിക പ്രനീഷ് (കണ്ണൂർ) മൂന്നാം കാറ്റഗറിയിലും വരദ എം.ആർ, കിഷൻ ദേവ്(കണ്ണൂർ), പാർത്ഥവി. ആർ(കോഴിക്കോട്) കാറ്റഗറി നാലിലും ജേതാക്കളായി.

മലർവാടി ബാലസംഘം സംസ്ഥാന കോഡിനേറ്റർ മുസ്തഫ മങ്കട അധ്യക്ഷത വഹിച്ചു, മലർവാടി കോഴിക്കോട് ജില്ലാ രക്ഷാധികാരി സദറുദ്ദീൻ പുല്ലാളൂർ, മലർവാടി ബാലസംഘം അസിസ്റ്റൻറ് കോഡിനേറ്റർ നുഅ്മാൻ പിണങ്ങോട്, സംസ്ഥാന അസിസ്റ്റൻസ് സെക്രട്ടറി ഷാനവാസ് ആരാമം എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മഴവില്ല് സംസ്ഥാന കൺവീനർ അൻസാർ നെടുമ്പാശ്ശേരി സ്വാഗതവും മലർവാടി സംസ്ഥാന സമിതി അംഗം നസീബാ ബഷീർ നന്ദിയും പ്രകാശിപ്പിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ഫൈസൽ തൃശൂർ, ജാഫർ കരിങ്കനാട്, മെഹദ് മഖ്ബൂൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsaward ceremonyLatest News
News Summary - Malarvadi Rainbow: 2026 Awards Ceremony
Next Story