താനൂർ: കണ്ടെയിൻമെൻറ് സോണായ താനൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള തിരുമാനത്തിനെതിരെ നഗരസഭ സ്റ്റിയറിങ് കമ്മിറ്റിയും കോവിഡ് മോണിറ്ററിങ് കമ്മിറ്റിയും രംഗത്തെത്തി. നഗരസഭ ഓഫിസിൽ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. ട്രിപ്ൾ ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ, എം.എൽ.എ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് കത്ത് നൽകി.
നഗരസഭയിൽ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കോവിഡ് പോസിറ്റിവിനെ തുടർന്നാണ് കണ്ടെയിൻമെൻറ് സോണാക്കിയത്. സമൂഹ വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഭൂരിപക്ഷം ആളുകളുടെയും ഫലം നെഗറ്റിവാണ്. നിലവിലെ നിയന്ത്രങ്ങളിൽ തന്നെ വലിയ പ്രയാസമാണുള്ളനെന്നും ട്രിപ്ൾ ലോക്ഡൗൺ കടുത്ത പ്രയാസമണ് ഉണ്ടാക്കുകയെന്നും യോഗം അഭിപ്രായപ്പെട്ടു.
ചെയർപേഴ്സൻ സി.കെ. സുെബെദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി. മുഹമ്മദ് അഷറഫ്, സ്ഥിരംസമിതി അധ്യക്ഷരായ കെ. സലാം. ടി.പി.എം. അബ്ദുൽ കരീം, പി.പി. ഷഹർബാൻ, പി.പി. ജമീല, കൗൺസിലർമാരായ എം.പി. അഷറഫ്, കെ.പി. അലി അക്ബർ, രവി, പി.ടി. ഇല്യാസ്, നഗരസഭ സെക്രട്ടറി മനോജ്, സൂപ്രണ്ട് അബ്ദുൽ നാസർ, ആരോഗ്യ വിഭാഗം തലവൻ ലതീഷ്, മെഡിക്കൽ ഓഫിസർ ഡോ. ഹാഷിം, എസ്.ഐ നവീൻ ഷാജ്, വില്ലേജ് ഓഫിസർ ജ്യാതി, എം.എൽ.എയുടെ പ്രതിനിധി നൗഷാദ്, എം.കെ. അൻവർ സാദത്ത്, കെ.പി. അഷറഫ്, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച മുതൽ താനൂരിലെ വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ വ്യക്തമാക്കി. പ്രസിഡൻറ് എൻ.എൻ. മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി. റഹീം, പി. ഷൺമുഖൻ, ടി.ടി. ബഷീർ, കള്ളിയത്ത് ജലീൽ ബാബു എന്നിവർ സംസാരിച്ചു.