Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിരണ്ടോടിയ പോത്ത്​...

വിരണ്ടോടിയ പോത്ത്​ ഓ​ട്ടോ​യി​ടി​ച്ച് ച​ത്തു; പരാക്രമത്തിൽ മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
buffalo.jpg
cancel

തി​രൂ​ര​ങ്ങാ​ടി (മലപ്പുറം): വി​ര​ണ്ടോ​ടി​യ പോ​ത്തി​​െൻറ പ​രാ​ക്ര​മ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ക്കു​ളം പ​ള്ളി​പ്പ​ടി, വ​ട​ക്കേ മ​മ്പു​റം ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം. ക​ന്നു​കാ​ലി ക​ച്ച​വ​ട​ക്കാ​ര​നാ​യ വ്യ​ക്തി പോ​ത്തു​ക​ളെ വ​ട​ക്കേ മ​മ്പു​റ​ത്ത് പു​ഴ​യി​ൽ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ഒ​ന്ന്​ വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. പോ​ത്തി​​െൻറ ആ​ക്ര​മ​ണ​ത്തി​ൽ വ​ട​ക്കേ മ​മ്പു​റം ക​ട​വ​ത്ത് ഹ​സ​​നെ (65) കൈ​യെ​ല്ല് പൊ​ട്ടി തി​രൂ​ര​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

പ​ള്ളി​പ്പ​ടി​യി​ലെ പി.​കെ. മു​ഹ​മ്മ​ദ് ബി​ശ​ർ ഇ​ബ്രാ​ഹിം (മൂ​ന്ന്), മു​ട​യം​പു​ലാ​ക്ക​ൽ സൈ​ത​ല​വി (65) എ​ന്നി​വ​ർ​ക്കും പ​രി​േ​ക്ക​റ്റു. പോ​ത്ത് പി​ന്നീ​ട് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച ശേ​ഷം റോ​ഡി​ൽ വീ​ണു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ള​ർ​ന്നു​വീ​ണ പോ​ത്തി​നെ നാ​ട്ടു​കാ​ർ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യെ​ങ്കി​ലും ച​ത്തു. തി​രൂ​ര​ങ്ങാ​ടി എ​സ്.​ഐ നൗ​ഷാ​ദ് ഇ​ബ്രാ​ഹീ​മി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBuffaloMalappuram News
News Summary - buffalo died while hit by auto
Next Story