Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂയ്യമെത്തി; പുണർതം...

പൂയ്യമെത്തി; പുണർതം പടിയിറങ്ങി

text_fields
bookmark_border
പൂയ്യമെത്തി; പുണർതം പടിയിറങ്ങി
cancel

തി​രു​നാ​വാ​യ (മലപ്പുറം): പൂ​യ്യം ഞാ​റ്റു​വേ​ല എ​ത്തി​യ​തോ​ടെ പു​ണ​ർ​തം പ​ടി​യി​റ​ങ്ങി. ഇ​ട​വ​പ്പാ​തി​യി​ൽ ഏ​റ്റ​വു​മ​ധി​കം മ​ഴ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന മ​ക​യി​രം, തി​രു​വാ​തി​ര, പു​ണ​ർ​തം ഞാ​റ്റു​വേ​ല​ക​ൾ ഇ​ത്ത​വ​ണ പൊ​തു​വെ ദു​ർ​ബ​ല​മ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ജ​ലാ​ശ​യ​ങ്ങ​ളി​ലൊ​ന്നും വ​ർ​ഷ​ക്കാ​ല പ്ര​തീ​തി ജ​നി​പ്പി​ക്കും​വി​ധം ജ​ല​വി​താ​ന​മു​യ​ർ​ന്നി​ല്ല. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലൊ​ന്നും ഇ​പ്പോ​ഴും വെ​ള്ള​മാ​വാ​ത്ത​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു.

മ​ഴ പൊ​തു​വെ കു​റ​വാ​കു​ന്ന​തി​നാ​ൽ പൂ​യ്യ​ത്തി​ൽ പൂ​ഴി​മ​ഴ എ​ന്നാ​ണ് പ​ഴ​മൊ​ഴി. തു​ട​ർ​ന്ന് വ​രു​ന്ന​ത് ആ​യി​ല്യ​മാ​ണ്. ആ​യി​ല്യ​ത്തി​ൽ മ​ഴ പെ​യ്യാം പെ​യ്യാ​തി​രി​ക്കാം. അ​തു​കൊ​ണ്ടാ​വാം ആ​യി​ല്യ​ക്ക​ള്ള​ൻ അ​ക​ത്തോ പു​റ​ത്തോ എ​ന്ന ചൊ​ല്ല്​ ത​ന്നെ​യു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, അ​ടു​ത്ത ര​ണ്ടാ​ഴ്ച വ്യാ​പ​ക​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. ക​ർ​ക്ക​ട​കം മു​ഴു​വ​ൻ ക​ന​ത്ത മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​മ​തം. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാം കാ​ത്തി​രു​ന്ന് ക​ണ്ടേ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​വൂ.
 

Show Full Article
TAGS:rain kerala weather climate news 
News Summary - more rain in kerala
Next Story