Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീ​ട്ടി​ൽ...

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ലാ​ത്സം​ഗം ചെയ്​ത കേസിൽ റിമാൻഡ്​ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
jaseel-accuse
cancel
camera_alt??????

പൂ​ക്കോ​ട്ടും​പാ​ടം (മലപ്പുറം): മ​റ്റൊ​രു​ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി ബ​ലാ​ത്സം​ഗ കേ​സി​ൽ ​അ​റ​സ്​​റ്റി​ൽ. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ക​രു​ളാ​യി മൈ​ല​മ്പാ​റ പാ​റ​ൻ​തോ​ട​ൻ ജ​സീ​ൽ (35) എ​ന്ന പ​ട്ടാ​മ്പി ജ​സീ​ലി​നെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

അ​മ​ര​മ്പ​ലം സ്വ​ദേ​ശി​നി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്​​തെ​ന്ന കേ​സി​ലാ​ണ് ഇ​ൻ​സ്​​പെ​ക്​​ട​ർ പി. ​വി​ഷ്ണു​വും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ചോ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റെ ക​ല്ലെ​റി​ഞ്ഞ് കൈ​യെ​ല്ല് പൊ​ട്ടി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഇ​യാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ജ​യി​ലി​ൽ വെ​ച്ചാ​ണ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

മു​മ്പ്​ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച കേ​സി​ൽ ശി​ക്ഷ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ സ്ത്രീ​ധ​ന പീ​ഡ​ന കേ​സും ഇ​യാ​ൾ​ക്കെ​തി​െ​​ര ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. നി​ല​മ്പൂ​ർ, പൂ​ക്കോ​ട്ടും​പാ​ടം സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി മ​ണ​ൽ ക​ട​ത്ത്, അ​ടി​പി​ടി കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. 

പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​ക്കും. എ​സ്.​ഐ രാ​ജേ​ഷ് ആ​യോ​ട​ൻ, എ.​എ​സ്.​ഐ സു​ബ്ര​ഹ്മ​ണ്യ​ൻ, സീ​നി​യ​ർ സി.​പി.​ഒ എ. ​ജാ​ഫ​ർ, സി.​പി.​ഒ​മാ​രാ​യ എ.​പി. അ​ൻ​സാ​ർ, എം.​എ​സ്. അ​നീ​ഷ്  എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRape Casekerala newspookkottumpadamMalappuram News
News Summary - accused arrested for rape case
Next Story