യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: പൊതുസ്ഥലത്ത് യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. വെട്ടത്തൂർ തേലക്കാട് അരക്കുപറമ്പൻ മുഹമ്മദ് അൻസാറാണ് (37) പിടിയിലായത്.
കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കെതിരെ പൊതുശല്യത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു. വെട്ടത്തൂര് സ്വദേശികളായ നാലുപേർ മദ്യപിച്ചാണ് കാറിലെത്തിയത്.
എ.ടി.എം കൗണ്ടറില്നിന്ന് പുറത്തിറങ്ങിയ അന്തർസംസ്ഥാന തൊഴിലാളിയായ യുവതിയെ മുഹമ്മദ് കയറിപ്പിടിച്ചെന്നാണ് കേസ്. പെരിന്തല്മണ്ണയില് ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയാണ് പരാതിക്കാരി. കോഴിക്കോട് റോഡിലെ എസ്.ബി.ഐ ബാങ്കിന് സമീപത്താണ് സംഭവം. ഓടിക്കൂടിയ നാട്ടുകാരാണ് സംഘത്തെ പിടിച്ചുവെച്ചത്. ഉടന് പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിയെ പെരിന്തൽമണ്ണ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
