പെരിന്തൽമണ്ണ: കോവിഡ് രോഗി സമ്പർക്കം പുലർത്തിയതിനാൽ വ്യാപാര സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടണമെന്നും വ്യാപാരികളല്ലാത്തവർ ഉടൻതന്നെ മാർക്കറ്റിൽനിന്നും പരിസരങ്ങളിൽനിന്നും ഒഴിഞ്ഞുപോവണമെന്നും ആവശ്യപ്പെട്ട് പെരിന്തൽമണ്ണയിൽ ആരോഗ്യ വിഭാഗവും പൊലീസും മൈക്ക് അനൗൺസ്മെൻറ് നടത്തി.
മാർക്കറ്റ് അടക്കാൻ നിർദേശിച്ചതോടെ ക്വിൻറൽ കണക്കിന് നിരത്തിവെച്ച പച്ചക്കറികൾ, മറ്റു ഭക്ഷ്യ വസ്തുക്കൾ എന്നിവ കേടുവരാതെ സൂക്ഷിക്കാനും കടകളടക്കാനും ഏറെ ബുദ്ധിമുട്ടി. മൈക്ക് അനൗൺസ്െമൻറുമായി പൊലീസും ആരോഗ്യ വകുപ്പും എത്തുമ്പോൾ സാമാന്യം തിരക്കുണ്ടായിരുന്നു.
ടൗണിൽ മധ്യത്തിൽ തന്നെയാണ് പെരിന്തൽമണ്ണ മാർക്കറ്റ്. സമീപ പഞ്ചായത്തുകളിലേക്ക് ചില്ലറ വിൽപനക്കുള്ള പച്ചക്കറി പോവുന്നതും ഇവിടെ നിന്നാണ്.