Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന‍ക്ഷത്ര ആമയെ വിൽക്കാൻ...

ന‍ക്ഷത്ര ആമയെ വിൽക്കാൻ ശ്രമം; ഏഴംഗ സംഘം പിടിയിൽ 

text_fields
bookmark_border
ന‍ക്ഷത്ര ആമയെ വിൽക്കാൻ ശ്രമം; ഏഴംഗ സംഘം പിടിയിൽ 
cancel
camera_alt????????? ???????, ???????, ?????????, ????????, ??????, ??????, ????????

നി​ല​മ്പൂ​ർ: ന​ക്ഷ​ത്ര ആ​മ​യെ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഏ​ഴം​ഗ സം​ഘം വ​നം ​െഫ്ല​യി​ങ്​ സ്ക്വാ​ഡി‍​​െൻറ പി​ടി​യി​ൽ. മു​ക്കം കു​മാ​ര​നെ​ല്ലൂ​ർ ചു​ട​ല​ക്ക​ണ്ടി ഉ​സ്മാ​ൻ (54), ക​ണ്ണൂ​ർ പി​ണ​റാ​യി പാ​തി​രി​യാ​ട് കൈ​തേ​രി​പ്പൊ​യി​ൽ മി​ഥു​ല നി​വാ​സി​ൽ മി​ഥു​ൻ (29), ആ​ലു​വ ചു​ണ​ങ്ങം​വേ​ലി എ​രു​ത്ത​ല മ​ന​യി​ൽ റി​സ്​​വാ​ൻ (20), എ​ട​വ​ണ്ണ​പ്പാ​റ ചീ​ക്കോ​ട് ആ​ലു​ങ്ങ​ൽ അ​ൽ​അ​മീ​ൻ (20), കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ നെ​ല്ലി​ക്കു​ന്ന് മു​ഹ​മ്മ​ദ് അ​സ്​​ലം (21), കാ​ക്ക​നാ​ട് കെ.​പി. കു​ര‍്യ​ൻ റോ​ഡി​ൽ തു​രു​ത്തേ​ഴ​ത്ത് നി​ഹാ​ൽ മു​ഹ​മ്മ​ദ് (22), അ​ങ്ക​മാ​ലി ക​ണ്ണ​മ്പു​ഴ മി​ല​ൻ ജോ​സ​ഫ്( 21) എ​ന്നി​വ​രാ​ണ് കി​ഴി​ശ്ശേ​രി​യി​ൽ നി​ന്ന്​ അ​റ​സ്​​റ്റി​ലാ​യ​ത്.


കോ​ഴി​ക്കോ​ട് ​െഫ്ല​യി​ങ്​ സ്ക്വാ​ഡ് ഡി.​എ​ഫ്.​ഒ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി‍​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​മ്പൂ​ർ- കോ​ഴി​ക്കോ​ട് ​െഫ്ല​യി​ങ്​ സ്ക്വാ​ഡു​ക​ൾ സം​യു​ക്​​ത​മാ​യാ​ണ്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്. കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​കൂ​ടി​യ ന​ക്ഷ​ത്ര ആ​മ​ക്ക് 1.750 കി​ലോ​​ഗ്രാം തൂ​ക്ക​മു​ണ്ട്. ന​ക്ഷ​ത്ര ആ​മ​യെ പി​ടി​കൂ​ടു​ന്ന​തും വി​ൽ​ക്കു​ന്ന​തും ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ്​ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്.

പ്ര​ധാ​ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പ്ര​തി​ക​ളെ കൊ​ടു​മ്പു​ഴ ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റി. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ കോ​ഴി​ക്കോ​ട് ​െഫ്ല​യി​ങ്​ സ്ക്വാ​ഡ് റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ ബി.​ആ​ർ. റൂ​ബി​ൻ, സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ പി. ​ര​ഘു​നാ​ഥ്, വി. ​രാ​ജേ​ഷ്, എ​ബി​ൻ, ബി.​എ​ഫ്.​ഒ​മാ​രാ​യ വ​ബീ​ഷ്, വി.​എ​സ്. അ​ച്യു​ത​ൻ, സി. ​ദി​ജി​ൽ, എ.​എ​ൻ. ര​തീ​ഷ്, ജ​ഗ​ദീ​ഷ്, ഡ്രൈ​വ​ർ​മാ​രാ​യ പി.​സി. വി​ശ്വ​നാ​ഥ​ൻ, പ്ര​സാ​ദ് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestnilambur
News Summary - nilambur youth arrested for star tortoise-kerala news
Next Story