കോട്ടക്കൽ: വിദൂരസ്ഥലങ്ങളിലുള്ളവർക്ക് വൈദ്യോപദേശം ലഭിക്കുന്നതിനായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ ടെലിമെഡിസിൻ സംവിധാനം ആരംഭിച്ചു. തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ ഡോക്ടർമാരുമായി നേരിട്ട് സംസാരിച്ച് വൈദ്യോപദേശം തേടാവുന്നതാണ്.
മരുന്നുകൾ അയച്ചുകൊടുക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കും. 9400001902 എന്ന നമ്പറിലാണ് ബുക്കിങ്ങിനായി ബന്ധപ്പെടേണ്ടത്. ആര്യവൈദ്യശാലയിൽ കറസ്പോണ്ടൻസ് ഡിപ്പാർട്ട്മെൻറിലൂടെ നൽകിവരുന്ന സേവനങ്ങൾക്ക് പുറമെയാണിത്. ടെലിമെഡിസിൻ സംവിധാനത്തിെൻറ പ്രവർത്തനോദ്ഘാടനം ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാര്യർ നിർവഹിച്ചു.
ഡോ. കെ. മുരളീധരൻ (അഡീഷനൽ ചീഫ് ഫിസിഷ്യൻ ട്രസ്റ്റി), കെ.ആർ. അജയ് (സീനിയർ മാനേജർ, സ്ട്രാറ്റജിക് മാനേജ്മെൻറ് ട്രസ്റ്റി), ആർ. ജയപ്രകാശ് (ചീഫ് മാനേജർ, ഐ.ടി), ഡോ. കെ.വി. രാജഗോപാലൻ (ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ) തുടങ്ങിയവർ സംബന്ധിച്ചു.