രണ്ടുപേർക്ക് കോവിഡ്: പറപ്പൂരിൽ ജാഗ്രത നിർദേശം
text_fieldsകോട്ടക്കൽ: പറപ്പൂരിൽ സമ്പർക്കത്തിലൂടെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് പോയി തിരിച്ചെത്തിയ ടൂറിസ്റ്റ് ബസ് ഡ്രൈവറിലൂടെ സമ്പർക്ക പട്ടികയിലുള്ള കുഴിപ്പുറം കവല സ്വദേശി 29കാരൻ, ആലുചുള്ളിയിലെ മറ്റൊരു ടൂറിസ്റ്റ് ബസ് ഡ്രൈവർ (38) എന്നിവരാണ് രോഗബാധിതർ. ഇതിൽ ക്വാറൻറീൻ കാലാവധിക്കിടെ 29കാരൻ വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ശനിയാഴ്ചയാണ് ഫലം വന്നത്. ജനപ്രതിനിധിയായ ഇയാളുടെ പിതാവ് കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫിസിൽ സന്ദർശനം നടത്തിയിരുന്നു.
ആലുചുള്ളി സ്വദേശിയും വീട്ടിൽനിന്ന് പുറത്തിറങ്ങിയതായതാണ് വിവരം. സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. മുഹമ്മദ് കുട്ടി, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. റഹീം എന്നിവർ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കണമെന്നും പറപ്പൂർ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം, ഇവർ ആരൊക്കെയുമായി സമ്പർക്കത്തിലേർപ്പെട്ടെന്നതടക്കമുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
