Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.വി ഇബ്രാഹിം എം.എല്‍.എ ക്വാറന്‍റീനില്‍

text_fields
bookmark_border
ടി.വി ഇബ്രാഹിം എം.എല്‍.എ ക്വാറന്‍റീനില്‍
cancel

കൊണ്ടോട്ടി: നഗരസഭയിലെ രണ്ട് കൗണ്‍സിര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവരുമായി പ്രൈമറി കോൺടാക്ട് ഉള്ളതിനാല്‍ ആരോഗ്യവകുപ്പ് നിര്‍ദേശ പ്രകാരം ടി.വി ഇബ്രാഹിം എം.എല്‍.എയും സ്റ്റാഫും ക്വാറന്‍റീനില്‍ പ്രവേശിച്ചു. നഗരസഭയിലെ നാല് കൗണ്‍സില്‍മാര്‍ക്ക് കോവിഡ് പരിശോധന നടത്തിയതിലാണ് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

 

ഇതില്‍ ഒരു കൗണ്‍സിലറോടൊപ്പം കഴിഞ്ഞ 21ന് എം.എല്‍.എ യോഗങ്ങളിലും മറ്റും പങ്കെടുത്തിരുന്നു.

ഇതേതുടർന്ന്, എം.എല്‍.എയുടെ എല്ലാ പരിപാടികളും ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. എം.എല്‍.എയുടെ മൂന്ന് സ്റ്റാഫുകളാണ് എം.എല്‍.എയോടൊപ്പം ക്വാറന്‍റീനിലായിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TV Ibrahim MLA in Quarantine-kerala news
Next Story