എസ്.ബി.ഐ എടക്കര ബ്രാഞ്ചിെലത്തിയ ഇടപാടുകാരന് കോവിഡ്; ജീവനക്കാര് ഹോം ക്വാറൻറീനില്
text_fieldsഎടക്കര (മലപ്പുറം): എസ്.ബി.ഐ എടക്കര ബ്രാഞ്ചിെലത്തിയ ഇടപാടുകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില് ബാങ്ക് ജീവനക്കാരോട് ഹോം ക്വാറൻറീനില് പോകാന് നിര്ദേശം. ജൂലൈ മൂന്നിന് ബാങ്കിലെത്തിയ നാരോക്കാവ് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബാങ്കിലെ സി.സി ടി.വി ദൃശ്യങ്ങള് പരിശോധിച്ചതില് അഞ്ച് ജീവനക്കാര് ഇയാളുമായി പ്രാഥമിക സമ്പര്ക്കം പുലര്ത്തിയതായി കണ്ടെത്തി. ഇവര്ക്ക് ചൊവ്വാഴ്ച നിലമ്പൂര് ജില്ല ആശുപത്രിയില് പി.സി.ആര് ടെസ്റ്റ് നടത്തും. 11 ജീവനക്കാരാണ് ബാങ്കിലുള്ളത്.
ഈ ദിവസം ഡെപ്യൂട്ടേഷനില് ജോലിക്കത്തെിയ ആള് ഈ പട്ടികയില് ഉള്പ്പെട്ടിട്ടുമില്ല. പരിശോധന ഫലം വരുന്നത് വരെ മറ്റ് ജീവനക്കാരും ഹോം ക്വാറൻറീനില് നില്ക്കേണ്ടി വരും. കോവിഡ് സ്ഥിരീകരിച്ചയാള് ജൂലൈ മൂന്നിന് മൂന്നരക്കാണ് ബാങ്കിെലത്തിയത്. ചെക്ക് കൈമാറിയ ഇടപാട് സി.സി ടി.വിയില് കണ്ടെത്തി. ഇടപാടുകാരുടെ തിരക്ക് കുറഞ്ഞ സമയമാണിത്. 17 ദിവസം കഴിഞ്ഞതിനാല് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
