ചങ്ങരംകുളം (മലപ്പുറം): ആലങ്കോട് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ സാജിത റഷീദിനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന പോസിറ്റിട്ടതിെൻറ പേരിൽ കാളാച്ചാൽ സ്വേദശിയായ സി.പി.എം പ്രവർത്തകന് എതിരെ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.
പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് കാളാച്ചാൽ യു.ഡി.എഫ് ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. ഇ.ആർ. ലിജേഷ്, പി.കെ. അബ്ദുല്ലക്കുട്ടി, സി.വി. അബ്ദുൽ ഗഫൂർ, പി. ഷക്കീർ, കെ.വി. അംഷിദ്, കെ. മധു, കെ.പി. മുസ്തഫ, സി.പി. ശ്രീധരൻ, കെ. സുരേഷ്, സി.പി. പ്രമോദ് എന്നിവർ പങ്കെടുത്തു.