മലപ്പുറത്ത് മുന്നണികൾ ഗോദയിലേക്ക്
text_fieldsമലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ചൂടുയർത്തി മുന്നണികൾ ഗോദയിലേക്ക്. യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകും. രാവിലെ 11ന് ജില്ല കലക്ടർക്ക് മുമ്പാകെ പത്രിക നൽകുന്നതോടെ യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വേഗം കൂടും. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺെവൻഷനും തിങ്കളാഴ്ച നടക്കും. 22, 23 തീയതികളിലായി മണ്ഡലം കൺെവൻഷനുകൾ പൂർത്തിയാക്കും. ബൂത്തുതല പ്രവർത്തനങ്ങൾ ലീഗ് നേരത്തേ ആരംഭിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസൽ ചൊവ്വാഴ്ച പത്രിക നൽകും. ഇൗ ദിവസം എൽ.ഡി.എഫ് ലോക്സഭ മണ്ഡലം കൺെവൻഷനും തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സാധ്യമായില്ലെങ്കിൽ ബുധനാഴ്ചയിലേക്ക് മറ്റും. 23, 24 തീയതികളിൽ നിയോജക മണ്ഡലം തലങ്ങളിലുള്ള കൺെവൻഷനുകൾ പൂർത്തിയാക്കാനാണ് ശ്രമം. 26ന് മുമ്പ് പഞ്ചായത്ത്, ബൂത്ത്തല കൺെവൻഷനുകൾ പൂർത്തിയാക്കി എൽ.ഡി.എഫ് തെരഞ്ഞെടുപ്പിന് സജ്ജമാകും. ബി.ജെ.പി സ്ഥാനാർഥി ശ്രീപ്രകാശ് ബുധനാഴ്ച നാമനിർദേശ പത്രിക നൽകും. 26നുള്ളിൽ പാർട്ടിയുടെ മണ്ഡലംതല കൺെവൻഷനുകൾ പൂർത്തിയാക്കും. വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 24ന് സൂക്ഷ്മ പരിശോധന നടക്കും. 27 വരെ സ്ഥാനാർഥിത്വം പിൻവലിക്കാം. കഴിഞ്ഞതവണ പത്ത് സ്ഥാനാർഥികൾ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
