Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീലങ്കയിൽ സ്‌കൂബ...

ശ്രീലങ്കയിൽ സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ നവവരൻ മരിച്ചു

text_fields
bookmark_border
ശ്രീലങ്കയിൽ സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ നവവരൻ മരിച്ചു
cancel

മലപ്പുറം: ശ്രീലങ്കയിൽ സ്‌കൂബ ഡൈവിങിനിടെ ഹൃദയാഘാതം സംഭവിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. പറപ്പൂർ റോഡ് കനറാ ബാങ്കിന് സമീപം അഞ്ചുകണ്ടൻ കോയയുടെ മകൻ എ.കെ. മുഹമ്മദ് ഇർഫാൻ (30) ആണ് മരിച്ചത്. 10 ദിവസം മുമ്പാണ് വിവാഹിതനായത്. ഭാര്യ ഷിഫയോടൊപ്പം വിനോദയാത്ര പോയതായിരുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഇവർ ശ്രീലങ്കയിലെത്തിയത്.

കൊളംബോയിൽ നിന്ന് 300 കിലോമിറ്റർ അകലെ ട്രിൻകൊവാലിയിൽ സ്കൂബാ ഡൈവിങ് ​നടത്തുന്നതിനിടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ തുടങ്ങി. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ഇർഫാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു മുഹമ്മദ് ഇർഫാൻ. കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബാൾ ലോക കപ്പുമായി ബന്ധപ്പെട്ട് വേങ്ങരയിൽ നിന്നുള്ള മാധ്യമ വാർത്തകളിൽ ഈ യുവാവ് ഇടംപിടിച്ചിരുന്നു. വോളിബാൾ, ബാഡ്മിന്റൺ കളിക്കാരനായിരുന്ന ഇർഫാൻ, നേരത്തെ ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട്.

മാതാവ്: നഷീദ. സഹോദരങ്ങൾ: ഫാത്തിമ കെൻഷ, ഫാത്തിമ റഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilankadiedhoneymoon tripnewlywed
News Summary - Malappuram Youth Dies Scuba Diving in Sri Lanka
Next Story