Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഹൃത്തിനെ കൊന്ന്...

സുഹൃത്തിനെ കൊന്ന് കൊക്കയിൽ തള്ളിയ പ്രതി പിടിയിൽ

text_fields
bookmark_border
സുഹൃത്തിനെ കൊന്ന് കൊക്കയിൽ തള്ളിയ പ്രതി പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് സ​ൽ​മാ​നു​മാ​യി പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​പ്പോ​ൾ

വേ​ങ്ങ​ര (മ​ല​പ്പു​റം): സു​ഹൃ​ത്തി​നെ കൊ​ന്ന് കൊ​ക്ക​യി​ൽ ത​ള്ളി​യ പ്ര​തി പി​ടി​യി​ൽ. എ​ട​രി​ക്കോ​ട് പു​തു​പ്പ​റ​മ്പി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി നൗ​ഫ​ൽ (18)​ കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ്​ എ​ട​രി​ക്കോ​ട് ഒ​റ്റ​ത്തെ​ങ്ങ്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ​ (22) വേ​ങ്ങ​ര പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ൽ നാ​ലി​നാ​ണ് നൗ​ഫ​ലി​നെ ഊ​ര​കം മ​ല​യി​ലെ കൊ​ക്ക​യി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​െ​ണ്ട​ത്തി​യ​ത്. ഏ​പ്രി​ൽ മൂ​ന്നി​ന്​ വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ, നൗ​ഫ​ലി​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന്​ വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ബൈ​ക്കി​ൽ ഊ​ര​കം മ​ല​യി​ലെ എ​രു​മ​പ്പാ​റ​യി​ലെ​ത്തി​യ ഇ​രു​വ​രും ക​ഞ്ചാ​വ് വ​ലി​ച്ചു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ, നൗ​ഫ​ലി​നെ അ​ടി​ച്ചു​വീ​ഴ്ത്തി. ത​ല പാ​റ​യി​ലി​ടി​ച്ച്​ ര​ക്തം വാ​ർ​ന്ന് നൗ​ഫ​ൽ മ​രി​ച്ച​തോ​ടെ സ​ൽ​മാ​ൻ മൃ​ത​ദേ​ഹം കൊ​ക്ക​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ഉ​മ്മ​യെ​യും കൂ​ട്ടി പി​താ​വി​െൻറ നാ​ടാ​യ മൈ​സൂ​രി​ലേ​ക്ക്​ പോ​യി.

നൗ​ഫ​ൽ വീ​ട്ടി​ലെ​ത്താ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. നൗ​ഫ​ലി​െൻറ ഫോ​ൺ ഊ​ര​കം മ​ല​യി​ൽ​നി​ന്ന്​ നാ​ട്ടു​കാ​രി​ലൊ​രാ​ൾ​ക്ക്​ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എ​രു​മ​പ്പാ​റ​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്ത് മ​ല​പ്പു​റം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ നാ​ല്​ ദി​വ​സ​ത്തേ​ക്ക് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murdermalappuram
News Summary - malappuram youth arrested for killing his friend
Next Story