Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിയെ യു.ഡി.എഫിൽ തിരികെ എത്തിക്കാൻ മുന്‍കൈയെടുക്കും -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മാണിയെ യു.ഡി.എഫിൽ തിരികെ എത്തിക്കാൻ മുന്‍കൈയെടുക്കും -കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: കെ.എം. മാണിയെ യു.ഡി.എഫില്‍ തിരികെയെത്തിക്കാന്‍ മുസ്‌ലിം ലീഗ് മുന്‍കൈയെടുക്കുമെന്ന് മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുന്നണിയിലേക്ക് മടങ്ങി വരണമെന്ന് മാണിയോട് ലീഗ് മുമ്പ് അഭ്യർഥിച്ചിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി സർക്കാറിന്‍റെ വാഴ്ച രാജ്യത്തിന് അപകടമാണ്. അതിന് തടയിടാൻ മുസ് ലിം ലീഗ് പരമാവധി ശ്രമിക്കും. ഇന്ത്യയിലെ മതേതര കക്ഷികളുമായി ചേർന്ന് ഇതിനായി പ്രവർത്തിക്കും. കേരളത്തിൽ ഇടത് സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് പാർട്ടിയുടെ പോരാട്ടമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malappuram udf candidate pk kunhalikutty react km mani rejoin udf
Next Story