Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രകടനം പോലുമില്ല; ഹർത്താലിനോട് 'നോ' പറഞ്ഞ് മലപ്പുറം നഗരം
text_fieldsbookmark_border
മലപ്പുറം: ഹർത്താലിനെ പൂർണമായും തിരസ്കരിച്ച് ജില്ലാ ആസ്ഥാനം. പ്രധാന നഗരങ്ങളായ കുന്നുമ്മലും കോട്ടപ്പടിയും രാ വിലെ മുതൽ സാധാരണ നിലയിലാണ്. പ്രകടനം നടത്താൻ പോലും ഹർത്താൽ അനുകൂലികൾ പുറത്തിറങ്ങിയില്ല. കടകളെല്ലാം തുറന്നുപ്രവർത്തിക്കുന്നുണ്ട്. കടകൾ അടപ്പിക്കാൻ ആരും എത്തിയില്ല.

ബസ്സുകളടക്കം സ്വകാര്യ വാഹനങ്ങൾ പതിവ് പോലെ ഓടുന്നു. നഗരത്തിലെവിടെയും മാർഗ തടസ്സമില്ല. കെ.എസ്.ആർ.ടി.സി ബസ്സുകൾ മാത്രമാണ് സർവീസ് നടത്താത്തത്. മാർക്കറ്റുകൾ സജീവമാണ്. ആശുപത്രി ഒ.പികളിലും സാധാരണ തിരക്ക് പ്രകടം. സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഏറെക്കുറെ ജീവനക്കാരെത്തി.
നഗരത്തിൽ പുതുതായി തുടങ്ങിയ ജ്വല്ലറി ഉദ്ഘാടനത്തിനും നിരവധി പേരെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
