Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം...

മലപ്പുറം പാസ്​പോർട്ട്​ ഒാഫിസ്​ കോഴിക്കോ​േട്ടക്ക്​

text_fields
bookmark_border
മലപ്പുറം പാസ്​പോർട്ട്​ ഒാഫിസ്​ കോഴിക്കോ​േട്ടക്ക്​
cancel
മലപ്പുറം: മലപ്പുറം മേഖല പാസ്​പോർട്ട്​ ഒാഫിസ്​ അടച്ചുപൂട്ടി കോഴിക്കോട്​ ഒാഫിസിൽ ലയിപ്പിക്കാൻ നീക്കം. നേരത്തെയും ഇത്തരം ശ്രമം ഉണ്ടായിരുന്നുവെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന്​ മാറ്റിയിരുന്നു. കഴിഞ്ഞ മാസം താനെ മേഖല ഒാഫിസ്​ മുംബൈ പാസ്​പോർട്ട്​ ഒാഫിസിൽ ലയിപ്പിച്ചതോടെ മലപ്പുറം പാസ്​പോർട്ട്​ ഒാഫിസി​​െൻറ നിലനിൽപ്പും സംശയത്തിലായി. ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ്​ സൂചന. 

മേഖല ഒാഫിസ്​ മാറ്റിയാലും പാസ്​​പോർട്ട്​ ​േസവാകേന്ദ്രം മലപ്പുറത്ത്​ നിലനിർത്തും. അപേക്ഷ സ്വീകരിക്കുന്നതിനും മറ്റു നടപടികൾക്കും ഇതിനാൽ തടസ്സം നേരിടില്ല. നിലവിലുള്ള സേവാകേന്ദ്രങ്ങൾക്ക്​ 50 കിലോമീറ്റർ പരിധിയിൽ മുഖ്യതപാൽ ഒാഫിസുകളിൽ പാസ്​പോർട്ട്​ സേവാകേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്​. മലപ്പുറത്ത്​ തിരൂരിലോ പൊന്നാനിയിലോ ഇത്തരം കേന്ദ്രം വരും. മലപ്പുറത്തെ 38 ജീവനക്കാരെയും കോഴിക്കോ​​േട്ടക്ക്​ മാറ്റും. ജില്ലയിലെ സേവാകേന്ദ്രങ്ങളുടെ നിയന്ത്രണം കോഴി​ക്കോട്ടുനിന്നാകും. ജില്ലയിൽ നിന്നുള്ള പാസ്​പോർട്ട്​ പ്രിൻറിങും വിതരണവും അവസാനിക്കും. 

നേരിട്ടും അടിയന്തരമായും പാസ്​പോർട്ട്​ ലഭിക്കാനും പൊലീസും കോടതിയും ഇടപെട്ട കേസുകളിൽ തടസ്സങ്ങൾ നീക്കാനും മേഖല ഒാഫിസിൽ എത്തേണ്ടതുണ്ട്​. മലപ്പുറം ഒാഫിസ്​ കോഴിക്കോ​േട്ടക്ക്​ മാറുന്നതോടെ ഇൗ ആവശ്യങ്ങൾക്ക്​ ജില്ലയിൽ നിന്നുള്ളവർ പ്രയാസപ്പെടും. ദിവസവും 20ൽ താഴെ പേർ ഇത്തരം ആവശ്യങ്ങൾക്കായി ​മലപ്പുറം മേഖല കേന്ദ്രത്തിൽ എത്തുന്നുണ്ട്​. ശരാശരി രണ്ടര ലക്ഷം പാസ്​പോർട്ടുകൾ വർഷവും മലപ്പുറത്ത്​ പുതുതായി നൽകുന്നു. 2.45 ലക്ഷമാണ്​ കോഴിക്കോട്​ മേഖല ഒാഫിസിലെ കണക്ക്​. കാസർകോട്​, കണ്ണൂർ, വയനാട്​, കോഴിക്കോട്​ ജില്ലകളിലെ അപേക്ഷകളും പരിഗണിക്കുന്നത്​ കോഴിക്കോട്​ ഒാഫിസിലാണ്​. മലപ്പുറത്തെ അപേക്ഷകളും കൂടി എത്തുന്നതോടെ ഇവ ഇരട്ടിക്കും. 

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം ഒാഫിസിന്​ 1.25 ലക്ഷമാണ്​ ഇതുവഴി മാസം ചെലവ്​. കോഴിക്കോടിൽ ലയിപ്പിച്ചാൽ ടെലിഫോൺ, വൈദ്യുതി, വാഹനച്ചെലവുകൾ അടക്കം വൻ തുക ലാഭിക്കാമെന്നതും കണക്കിലെടുത്തിട്ടുണ്ട്​. എന്നാൽ ഇത്​ സംബന്ധിച്ച്​ ഒൗദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന്​ മലപ്പുറം പാസ്​പോർട്ട്​ ഒാഫിസർ ജി. ശിവകുമാർ പറഞ്ഞു. അതേസമയം, വാക്കാലുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്​.  

2006ലാണ്​ കോഴിക്കോട്​ നിന്ന്​ വിഭജിച്ച്​ പാലക്കാട്​, മലപ്പുറം ജില്ലകൾക്കായി മലപ്പുറം മേഖല പാസ്​പോർട്ട്​ ഒാഫിസ്​ പ്രവർത്തനം തുടങ്ങിയത്​. 2015ൽ പാലക്കാട്​ ജില്ല കൊച്ചി പാസ്​പോർട്ട്​ ഒാഫിസുമായി ബന്ധിപ്പിച്ചു. ഇതോടെ ഒരു ജില്ലക്ക്​ മാത്രമായി പ്രവർത്തിക്കുന്ന സംസ്​ഥാനത്തെ ഏക പാസ്​പോർട്ട്​ ഒാഫിസായി മലപ്പുറം. കൊച്ചിയിലും തിരുവനന്തപുരത്തുമാണ്​ സംസ്​ഥാനത്തെ മറ്റു മേഖല ഒാഫിസുകൾ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskozhikode NewsMalappuram News
News Summary - malappuram passport office shut down shift to kozhikode- Kerala news
Next Story