Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം മുണ്ടേരിയിൽ...

മലപ്പുറം മുണ്ടേരിയിൽ സൈന്യമെത്തി; ഹെലികോപ്​ടറിൽ ഭക്ഷണമെത്തിച്ചു

text_fields
bookmark_border
മലപ്പുറം മുണ്ടേരിയിൽ സൈന്യമെത്തി; ഹെലികോപ്​ടറിൽ ഭക്ഷണമെത്തിച്ചു
cancel

മലപ്പുറം: കനത്തമഴയും ഉരുൾപൊട്ടലും നാശം വിതച്ചതോടെ ഒറ്റപ്പെട്ട മലപ്പുറം മുണ്ടേരിയിലെ ആദിവാസി കോളനികളിലു ള്ളവർക്ക്​ ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളെത്തിക്കാൻ സൈന്യമെത്തി. ഹെലികോപ്റ്ററിലൂടെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ ഭക്ഷണമെത്തിച്ചു

വാണിയംപുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി ആദിവാസി കോളനികളിലുള്ളവരാണ് കുടുങ്ങി കിടക്കുന്നത്. ചാലിയാറിലെ ഒഴുക്കിനു കുറവുള്ളതിനാൽ ബോട്ടു മാർഗം ആളുകളെ ഇക്കരെയെത്തിക്കാനും ആരംഭിച്ചിട്ടുണ്ട്​. ഒരു മണിക്കൂറിനകം മുഴുവൻ പേരെയും പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്​ ദൗത്യസേന.

മഴശക്തമായതിനെ തുടർന്ന്​ അധികൃതർ ഈ ഭാഗങ്ങളിലുള്ളവരോട്​ ദുരിതാശ്വാസ ക്യാമ്പിലേക്ക്​ മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഊരുവിട്ട്​ പുറത്തേക്ക്​ പോകാൻ ഇവർ തയാറായിരുന്നില്ല. രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം മുണ്ടേരിയില്‍ കുടുങ്ങിയിരുന്നു. ഭക്ഷണവും മറ്റ് സാധനങ്ങളും കയറിൽക്കെട്ടിയാണ് ഫയർഫോഴ്സ് വിവിധ ഊരുകളിൽ എത്തിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrescue operationheavy rains2019NDRFarmy personsMalappuram News
News Summary - Malappuram - NDRF and army persons reached Munderi for rescue operation - Kerala news
Next Story