കസ്തൂരിയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
text_fieldsകല്‍പറ്റ: കസ്തൂരിയുമായി രണ്ടു മലപ്പുറം സ്വദേശികൾ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്, കല്‍പറ്റ ഫ്ലയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരും സംഘവും കൽപറ്റയിൽ നടത്തിയ പരിശോധനയിലാണ് വില്‍പനക്കായി സൂക്ഷിച്ച കസ്തൂരിയുമായി ഇരുവരും പിടിയിലായത്. മഞ്ചേരി മദാനിപനങ്കാവില്‍ ഷംസുദ്ദീന്‍ (40), മങ്കട കാങ്ങാട്ടുപാറക്കല്‍ മുഹമ്മദ് മുനീര്‍ (52) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 42 കസ്തൂരിയും പിടിച്ചെടുത്തു. അടുത്തകാലത്തായി കേരളത്തില്‍ വ്യാപകമായി കസ്തൂരിമാനിന്റെ കസ്തൂരി വില്‍പന നടത്താനുള്ള ശ്രമം നടന്നുവരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ മോഹവില ലഭിക്കുമെന്ന തെറ്റായ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ചേര്‍ത്ത് സംരക്ഷിച്ചുവരുന്ന ജീവിയാണ് കസ്തൂരിമാന്‍.
ഇതിനെ വേട്ടയാടി കൊലപ്പെടുത്തിയാണ് കസ്തൂരി ശേഖരിക്കുന്നത്. കസ്തൂരിമാനിനെ വേട്ടയായി കൊല്ലുന്നത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

