തമിഴ്നാട് നിയമസഭയിൽ മലപ്പുറം സ്വദേശിയും
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭയിൽ മലയാളി പ്രാതിനിധ്യം. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഹൊസൂർ മണ്ഡലത്തിൽനിന്ന് ഡി.എം.കെ ടിക്കറ്റിൽ വിജയിച്ച എസ്. എ. സത്യ മലപ്പുറം ജില്ലക്കാരൻ. വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്ടിലേക്ക് കുടിയേറിയതാണ് സത്യയുടെ കുടുംബം.
തവനൂർ പ്ലാക്കാട്ടിൽ പി.കെ. അപ്പുക്കുട്ടൻ-എം.കെ. രാഗിണി ദമ്പതികളുടെ മകനാണ്. പൊതുമുതൽ നശിപ്പിച്ച കേസിൽ മുൻ അണ്ണ ഡി.എം.കെ മന്ത്രി ബാലകൃഷ്ണ റെഡ്ഡി ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിനെ തുടർന്നാണ് ഹൊസൂരിൽ ഉപതെരഞ്ഞെടുപ്പു നടന്നത്. റെഡ്ഡിയുടെ ഭാര്യ ജ്യോതിയെയാണ് 23,213 വോട്ടിെൻറ ഭൂരിപക്ഷത്തിൽ സത്യ തോൽപിച്ചത്. 2006 മുതൽ അഞ്ചു വർഷക്കാലം ഹൊസൂർ നഗരസഭ ചെയർമാനായിരുന്നു സത്യ.
