Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ടർഫിൽ ഫുട്ബാൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പാണ്ടിക്കാട്: ടർഫിൽ ഫുട്ബാൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ പണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തിൽ സുലൈമാെൻറ മകൻ ഷറഫുദ്ദീനാണ് (29) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒറവുംപുറത്തെ ടർഫ് ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്ന് മാസം മുമ്പാണ് ഷറഫുദ്ദീൻ ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. പാണ്ടിക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് കിഴക്കേ പാണ്ടിക്കാട് പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: ശിബില തസ്നി. സഹോദരങ്ങൾ: സാജിദ്, സഫ്വാൻ.
Next Story
