Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

text_fields
bookmark_border
തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ
cancel

കൽപറ്റ: വയനാട് തോൽപ്പെട്ടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ ബംഗളൂരു സ്ലീപ്പർ ബസിൽ നടത്തിയ പരിശോധനയിലാണ് നിലമ്പൂർ കരുവാരകുണ്ട് സ്വദേശി ജിൻസൺ ജോർജ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

46.420 ഗ്രാം എം.ഡി.എം.എ ഇദ്ദേഹത്തിൽനിന്ന് കണ്ടെടുത്തു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും സംഘവുമാണ് പരിശോധന നടത്തിയത്.

പ്രിവന്റീവ് ഓഫിസർമാരായ വി. രാജേഷ്, പി.ആർ. ജിനോഷ്, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ റഷീദ്, അർജുൻ, പ്രവിജ, പി.വി. വിപിൻകുമാർ, പി. വിപിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram native arrested with MDMA
Next Story