Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴുപറമ്പ്​ സംഭവം:...

കീഴുപറമ്പ്​ സംഭവം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കീഴുപറമ്പ്​ സംഭവം: രണ്ടുപേർ അറസ്​റ്റിൽ
cancel

കീഴുപറമ്പ് (മലപ്പുറം): അരീക്കോട് കീഴുപറമ്പ് കല്ലായിയിൽ മോഷ്​ടാക്കളെന്നാരോപിച്ച് യുവാക്കളെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കീഴുപറമ്പ് വാലില്ലാപ്പുഴ പുല്ലഞ്ചേരി അസ്കർ ബാബു (32), ചെറുവാടി തെനങ്ങാപറമ്പിൽ അബ്​ദുൽ റഷീദ് (35) എന്നിവരെയാണ് അരീക്കോട് എസ്.ഐ കെ. സിനോദ് അറസ്​റ്റ്​ ചെയ്തത്. പൊലീസുകാരെ പരിക്കേൽപിച്ച കേസിലാണ്​ അറസ്​റ്റ്​. സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. 
ബുധനാഴ്ച രാത്രി 11നാണ്​ എടവണ്ണപ്പാറ എടശേരിക്കടവിലെ മുബഷിർ (30), സൈഫുദ്ദീൻ (25) എന്നിവരെ ഒരു കൂട്ടമാളുകൾ മർദിച്ചത്. പരി​േക്കറ്റ ഇരുവരും മുക്കത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. പരിക്കേറ്റവരുടെ ഇൻറിമേഷൻ റിപ്പോർട്ട് എത്തിയശേഷമേ അവരുടെ പരാതിയിൽ അന്വേഷണമുണ്ടാവൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നൂറോളം പേർക്കെതിെര കേസെടുത്തിട്ടുണ്ട്​.

മുക്കം, കീഴുപറമ്പ് ഭാഗങ്ങളിൽ തുടർച്ചയായി നടന്നുവരുന്ന മോഷണങ്ങളിൽ പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയാതായതോടെ പ്രദേശവാസികൾ പല സ്​ഥലങ്ങളിലായി കാവലിരിക്കുന്നുണ്ട്. എടവണ്ണപ്പാറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറി​െൻറ നമ്പർ മോഷ്​ടാക്കളുടെ കാർ നമ്പറാണെന്ന വ്യാജേന വാട്സ്ആപ്പിലും ഫേസ്​ബുക്കിലും പ്രചരിച്ചിരുന്നു. മർദനമേറ്റവരിൽ ഒരാളുടെ സഹോദരിയുടെ പേരിലുള്ളതാണ് കാറ്. ഇക്കാര്യം അന്വേഷിക്കാനാണ് യുവാക്കൾ എത്തിയതെന്നു പറയുന്നു. 

മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തി പ്രദേശമായ കീഴുപറമ്പ് കല്ലായിയിൽ ലോറി വിലങ്ങിട്ട് കാർ തടഞ്ഞ് ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധ മറുപടിയാണ് ഇരുവരും നൽകിയത്. ഉത്സവത്തിന് പോവുകയാണെന്ന് പറഞ്ഞെങ്കിലും ഉത്സവം എവിടെയെന്ന് കൃത്യമായി പറയാനായില്ല. മോഷ്​ടാക്കളെ വാഹനമടക്കം നാട്ടുകാർ പിടികൂടിയെന്ന വിവരം പരന്നതോടെ ജനങ്ങൾ തടിച്ചുകൂടി. പൊലീസിന് വിട്ടുനൽകിയാൽ മോഷണക്കേസിൽ ഒതുങ്ങുമെന്നും ജാമ്യത്തിലിറങ്ങാൻ താമസമുണ്ടാവില്ലെന്നും പറഞ്ഞാണ് മർദിച്ചത്. സ്​ഥലത്തെത്തിയ അരീക്കോട്​ സ്​റ്റേഷനിലെ പൊലീസുകാർക്കും പരിക്കേറ്റു.

മോഷണക്കേസുകളിൽ പ്രതികളെ പിടികൂടിയില്ലെങ്കിലും അന്വേഷണവുമായി രംഗത്തുണ്ടെന്ന് വരുത്താനോ രാത്രിപരിശോധന നടത്താനോ പൊലീസ് ശ്രമിച്ചില്ലെന്നും സംഭവങ്ങൾക്ക് പൊലീസുകാർ കൂടി ഉത്തരവാദികളാണെന്നും പ്രദേശത്തുകാർ പറയുന്നു. അതേസമയം, യുവാക്കളെ മർദിച്ചവരെക്കുറിച്ച് വ്യക്​തമായ വിവരങ്ങൾ ലഭിച്ചിട്ടും പ്രതികളെ അറസ്​റ്റ്​ ചെയ്യാതിരിക്കാൻ പൊലീസിനുമേൽ സമ്മർദമുള്ളതായി സൂചനയുണ്ട്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackMoral PoliceMalappuram News
News Summary - malappuram moral police attack
Next Story