കോട്ടക്കുന്ന് മണ്ണിടിച്ചിൽ; അവസാന മൃതദേഹവും കണ്ടെത്തി
text_fieldsമലപ്പുറം: കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത് തി. ശരത്തിെൻറ അമ്മ സരോജിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ശരത്തിെൻറ ഭാര്യ ഗീതു (22), ഒന്നര വയസുള്ള മകൻ ധ്രുവ് എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച്ച ഉച്ചയോടുകൂടിയാണ് കനത്ത മഴയെത്തുടർന്ന് ക ോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ഉച്ചക്ക് 1.20ഓടെയാണ് കോട്ടക്കുന്ന് ടൂറിസം പാർക്കിൽ നിന്ന് കുന്നിടിഞ്ഞ് താഴേക്ക് പതിച്ചത്. വീടിന് പുറത്ത് മഴവെള്ളം വഴിതിരിച്ചുവിടുകയായിരുന്നു ശരത്തും അമ്മ സരോജിനിയും.
വലിയ ശബ്ദത്തിൽ കുന്നിടിഞ്ഞ് വരുന്നത് കണ്ട് അമ്മയെ പിടിച്ചുവലിച്ച് ശരത് ഓടിയെങ്കിലും ഇടക്ക് കൈവിട്ടു. അമ്മ മണ്ണിൽ മറഞ്ഞു. തൊട്ടടുത്ത ടൂറിസ്റ്റ് ഹോമിെൻറ വരാന്തയിലേക്ക് തെറിച്ച ശരത് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കൈക്ക് സാരമായ പരിക്കുണ്ട്.
പിതാവ് സത്യൻ അപകടം നടക്കുമ്പോൾ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. കോട്ടക്കുന്ന് ചോല റോഡിൽ വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
