Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​ കാർ...

മലപ്പുറത്ത്​ കാർ തടഞ്ഞ്​​ രണ്ടുപേരെ തട്ടിക്കൊണ്ടുപോയെന്ന്​

text_fields
bookmark_border
മലപ്പുറത്ത്​ കാർ തടഞ്ഞ്​​ രണ്ടുപേരെ തട്ടിക്കൊണ്ടുപോയെന്ന്​
cancel

തു​വ്വൂ​ർ (മ​ല​പ്പു​റം): കാ​ർ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​രെ ഒ​രു​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. തു​വ്വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്​ സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി 10.50ഓ​ടെ​യാ ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ഴേ​ക്കും സം​ഘം ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

മ​ല​പ്പു​റം സ്വ​ദേ​ശി റം​സാ​ദ്, ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ നി​ജാ​ർ, ജം​ഷീ​ർ എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ അ​ക്ര​മി​സം​ഘം ജീ​പ്പ്​ വി​ല​ങ്ങി​ട്ട്​ ത​ട​യു​ക​യാ​യി​രു​ന്നു.
റം​സാ​ദ് ര​ക്ഷ​പ്പെ​ട്ട് തു​വ്വൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ഭ​യം തേ​ടി. നാ​ട്ടു​കാ​രാ​ണ്​ ഇ​യാ​ളെ ക​രു​വാ​ര​കു​ണ്ട്​ പൊ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​ത്.

കാ​ളി​കാ​വ് ഭാ​ഗ​ത്തു​നി​ന്നാ​ണ് ജീ​പ്പ് കാ​റി​ന്​ പി​റ​കെ കൂ​ടി​യ​തെ​ന്ന്​ ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ജീ​പ്പ് കാ​റി​ന് കു​റു​കെ​യി​ട്ട് ആ​ക്ര​മി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നെ​ന്ന് റം​സാ​ദ്​ മൊ​ഴി ന​ൽ​കി. ത​ന്നേ​യും പി​ന്തു​ട​ർ​ന്നെ​ങ്കി​ലും നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു. വി​ദേ​ശ​ത്തു​ന​ട​ന്ന സ്വ​ർ​ണ ഇ​ട​പാ​ടാ​ണ് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingkidnapping attemptkidnapping caseMalappuram News
News Summary - malappuram kidnapping-kerala news
Next Story