പൈപ്പുകൾക്കിടയിൽ സ്ഥാപിച്ച മണൽചാക്കുകൾ ഒലിച്ചുപോയി
text_fieldsപൊന്നാനി: ഭാരതപ്പുഴയോരത്തെ വെള്ളപ്പൊക്ക ഭീഷണി നേരിടാൻ കർമ റോഡിെൻറ അടിഭാഗത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥാപിച്ച വലിയ ഓവുകളിൽ മണൽചാക്കുകൾവെച്ച് അടച്ചത് ഒലിച്ചുപോയി. അശാസ്ത്രിയ നിർമാണമാണ് ചാക്കുകൾ ഒലിച്ചുപോവാൻ കാരണമെന്ന് ആക്ഷേപം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തിരക്കിട്ടാണ് അഞ്ച് ഓടകളിൽ മണൽചാക്കുകൾ നിറച്ചത്. കരയിലെയും കർമ റോഡിെൻറ പാർശ്വ പ്രദേശങ്ങളിലെയും വെള്ളക്കെട്ട് പുഴയിലേക്ക് ഒഴുക്കാനാണ് ഈ ഓവുകൾ റോഡിനടിയിൽ നിർമിച്ചത്.
പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ ഇതേ ഓവുകൾ വഴി വെള്ളം കരയിലേക്ക് കയറുന്നതായും ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ നിർദേശപ്രകാരം നിലനിരപ്പും ഒഴുക്കും വെള്ളപ്പൊക്ക ഭീഷണിയേയും പറ്റി പഠിക്കാൻ ഉന്നതതല സംഘം സ്ഥലത്തെത്തിയിരുന്നു. കർമ്മ റോഡിനടിയിലെ ഓവുകളാണ് വെള്ളപ്പൊക്കമുണ്ടാക്കുന്നതെന്ന വാദം അതേ പടി അംഗീകരിക്കാൻ വിദഗ്ധ സമിതി തയാറായിട്ടില്ലങ്കിലും മണൽചാക്കുകൾ സ്ഥാപിക്കാമെന്ന് തീരുമാനത്തിലെത്തി.
സ്ഥലത്തെ കോൺഗ്രസ് കൗൺസിലർ അധികൃതരുടെ അനാസ്ഥക്കെതിരെ നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചതോടെയാണ് നഗരസഭ ചെയർമാൻ നേരിട്ടെത്തി മണൽചാക്കുകൾ സ്ഥാപിച്ചത്. ഇത് അശാസ്ത്രീയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചിട്ടും താൽക്കാലികമായി മണൽചാക്കിടുകയായിരുന്നു. 24 ഓവുചാലുകളിൽ അഞ്ചെണ്ണമാണ് അടച്ചത്. അതാകട്ടെ ഒലിച്ചുപോവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
