Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം കാളികാവിൽ പാലം ഒലിച്ച് പോയി

text_fields
bookmark_border
മലപ്പുറം കാളികാവിൽ പാലം ഒലിച്ച് പോയി
cancel

മലപ്പുറം: കനത്ത മഴയിൽ കാളികാവ് മുത്തൻ തണ്ട് പാലം ഒലിച്ച് പോയി. കാളികാവ് ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. മാളിയേക്കൽ പ്രദേശത്തുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന ഒരു പാലമാണിത്.  

ഇത് നടപ്പാലമാണെങ്കിലും ഇരു ചക്ര വാഹനങ്ങൾ ഉപയോഗിച്ച് നാട്ടുകാർ പാലത്തിലൂടെ സഞ്ചരിച്ചിരുന്നു. വിദ്യാർത്ഥികളും തൊഴിലാളികളുമായിരുന്നു യാത്രക്കാരിലധികവും. പാലം വീതി കൂട്ടി പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പാലം ഒലിച്ച് പോയത്. 

പുഴയിൽ വെള്ളം കുറഞ്ഞതോടെയാണ് പാലം ഒലിച്ച് പോയതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram Kalikavu Bridge Washed Out-Kerala news
Next Story