ഫ്ലാഷ്മോബ്: കൂടുതൽ പേർ പ്രതികളാവും
text_fieldsമലപ്പുറം: എയ്ഡ്സ് ബോധവത്കരണത്തിനായി ഫ്ലാഷ്മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ പേർ പ്രതികളാവുമെന്നും അറസ്റ്റ് ഉടനുണ്ടാവുമെന്നും പൊലീസ് സൂചന നൽകി. ആറ് ഫേസ്ബുക്ക് എക്കൗണ്ടുകൾക്കെതിരെയാണ് മലപ്പുറം പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നത്.
ബിച്ചാൻ ബഷീർ, പി.എ. അനസ്, ഹനീഫ ഞാങ്ങാട്ടിരി, സുബൈർ അബൂബക്കർ, സിറോഷ് അൽ അറഫ, അഷ്കർ ഫരീഖ് എന്നിവരാണ് പ്രതികൾ. വിവിധ ജില്ലകളിൽ നിന്നുള്ളവരാണിവർ. വിഭാഗീയതയും കലാപവും ഉണ്ടാക്കാനുള്ള ശ്രമം, സ്ത്രീകൾക്കെതിരെ അപവാദ പ്രചാരണം, അശ്ലീല പദപ്രേയാഗം എന്നിവക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഡിസംബർ ഒന്നിന് ആരോഗ്യവകുപ്പിെൻറ ജില്ലതല എയ്ഡ്സ് ബോധവത്കരണ റാലിയുടെ ഭാഗമായാണ് മലപ്പുറത്ത് ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. ശിരോവസ്ത്രം ധരിച്ച മുസ്ലിം പെൺകുട്ടികൾ പരിപാടി അവതരിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചാരണം അരങ്ങേറിയിരുന്നു. സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
