Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂരിൽ കതിനയിൽ മരുന്ന് നിറക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പൊള്ളലേറ്റു

text_fields
bookmark_border
  • ഒരാളുടെ നില ഗുരുതരം
തിരൂരിൽ കതിനയിൽ മരുന്ന് നിറക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പൊള്ളലേറ്റു
cancel

തിരൂർ: തിരൂർ തൃക്കണ്ടിയൂർ മഹാശിവക്ഷേത്രത്തിൽ വെടിവഴിപാടിനുള്ള കതിനയിൽ മരുന്ന് നിറക്കുന്നതിനിടെ അപകടം. രണ് ട് പേർക്ക് പൊള്ളലേറ്റു. മാങ്ങാട്ടിരി സ്വദേശി മാണിയത്ത് അയ്യപ്പൻ, തൃക്കണ്ടിയൂർ സ്വദേശി ശങ്കുണ്ണി എന്നിവർക്കാ ണ് പൊള്ളലേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.

ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്കിനോടനുബന്ധിച്ചുള്ള വെടിമരുന്ന് നിറ ക്കുന്നതിനിടെ രാവിലെ11.30 ഓടെയാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വീടിന് മുന്നിൽ കതിനയിൽ വെടിമരുന്ന് നിറക്കുന്നതിനിടെ കതിനകുറ്റി പൊട്ടിത്തെറിക്കുകയായിരുന്നു.

മാങ്ങാട്ടിരി സ്വദേശി അയ്യപ്പൻറെ ശരീരത്തിൽ 60% പൊള്ളലേറ്റിട്ടുണ്ട്. ഉടനെ തന്നെ ഇവരെ തിരൂർ ജില്ല ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടുകാർ വെള്ളമൊഴിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആർ.ഡി.ഒ. മെഹറലി, തഹസിൽദാർ പി.വി സുധീഷ്, സി.ഐ പി.അബ്ദുൽ ബഷീർ, എസ്.ഐ സുമേഷ് സുധാകർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram Firecracker Blast - Kerala News
Next Story