Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം ജില്ല...

മലപ്പുറം ജില്ല വിഭജിക്കണമെന്ന് കെ.എൻ.എ ഖാദർ നിയമസഭയിൽ

text_fields
bookmark_border
kna-khadar
cancel

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് നിയമസഭയിൽ മുസ് ലിം ലീഗ്. മുസ് ലിം ലീഗ് എം.എൽ.എ കെ.എൻ.എ ഖാദർ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല ര ൂപീകരിക്കണമെന്നാണ് ആവശ്യം.

ചൊ​വ്വാ​ഴ്​​ച​ത്തെ മ​ല​പ്പു​റം ജി​ല്ല വി​ഭ​ജി​ച്ച്​ പു​തി​യ ജി​ല്ല രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ണ്ടു​വ​ന്ന ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​ൽ ​നി​ന്ന്​ കെ.​എ​ൻ.​എ. ഖാ​ദ​ർ പി​ന്മാ​റിയിരുന്നു. മു​ന്ന​ണി​യി​ൽ ച​ർ​ച്ച ​ചെ​യ്​​ത്​ തീ​രു​മാ​ന​മെ​ടു​ക്കാ​തെ ഇൗ ​വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ കൊ​ണ്ടു​ വ​രു​ന്ന​തി​നോ​ട്​ യു.ഡി.എഫ്​ നേ​തൃ​ത്വം അ​തൃ​പ്​​തി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ കെ.​എ​ൻ.​എ. ഖാ​ദ​ർ ത​ന്ത്ര​പ​ര​മാ​യി പി​ന്മാ​റി​യ​ത്.

നി​യ​മ​സ​ഭ​യു​ടെ കാ​ര്യ​വി​വ​ര​പ​ട്ടി​ക​യി​ൽ കെ.​എ​ൻ.​എ. ഖാ​ദ​റി​​​​​െൻറ പ്ര​മേ​യ​വും ഇ​ടം​പി​ടി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​ണ്​ മ​റു​പ​ടി ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. ശൂ​ന്യ​വേ​ള​യി​ൽ സ്​​പീ​ക്ക​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ കെ.​എ​ൻ.​എ. ഖാ​ദ​റി​നെ ക്ഷ​ണി​ച്ചു​വെ​ങ്കി​ലും അ​ദ്ദേ​ഹം സ​ഭ​യി​ൽ ഹാ​ജ​രു​ണ്ടാ​യി​രു​ന്നി​ല്ല.

ജി​ല്ല രൂ​പ​വ​ത്​​ക​ര​ണം പോ​ലെ ന​യ​പ​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ മു​ന്ന​ണി​യി​ൽ ആ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കും​മു​മ്പ്​ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​തി​ലെ അ​നൗ​ചി​ത്യം യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ം മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ലീ​ഗും അ​തി​നോ​ട്​ അ​നു​കൂ​ല​മാ​യാ​ണ്​ പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam newskna khaderMalappuram Division
News Summary - Malappuram Division KNA Khader Muslim League -Kerala News
Next Story