Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറ​ത്തെ...

മലപ്പുറ​ത്തെ രണ്ടുപേരുടെ റൂട്ട്​ മാപ്പ്​ പുറത്തുവിട്ടു

text_fields
bookmark_border
മലപ്പുറ​ത്തെ രണ്ടുപേരുടെ റൂട്ട്​ മാപ്പ്​ പുറത്തുവിട്ടു
cancel

മലപ്പുറം: ജില്ലയിൽ വ്യാഴാഴ്​ച കോവിസ് 19 സ്ഥിരീകരിച്ച മൂന്നുപേരിൽ രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മൂന്നാമത്തെ വ്യക്തി രോഗം സ്ഥിരീകരിച്ച ശേഷം മലപ്പുറം ജില്ലയിൽ എത്തിയിട്ടില്ലെന്നും ജില്ല കലക്​ടർ അറിയിച്ചു.

ആദ്യത്തെയാൾ മാർച്ച്​ 22നാണ്​ അബൂദബിയിൽനിന്നും ഇത്തിഹാദ്​ ഇ.വൈ 254 വിമാനത്തിൽ രാവിലെ എട്ടുമണിക്ക്​ കരിപ്പൂരി​ലെത്തിയത്​. അവിടെനിന്നും 108 ആംബുലൻസിൽ മഞ്ചേരി സർക്കാർ ​​മെഡിക്കൽ കോളജിൽ 10 മണിക്കെത്തി സ്രവം പരിശോധനക്ക്​ അയച്ചു. മൂന്നരയോടെ കൻമനം- കൽപകഞ്ചേരി​യിലെ വീട്ടിലെത്തി ഹോം ക്വാറ​ൈൻറനിൽ കഴിഞ്ഞു. പിന്നീട്​ 25ാം തീയതി നാലരക്ക്​ മഞ്ചേരി മെഡിക്കൽ​ കോളജിൽ അഡ്​മിറ്റായി.

രണ്ടാമത്തെ വ്യക്തി ദുബൈ യിൽനിന്നും 22ന്​ എമിറേറ്റ്​സ്​ ഇ.കെ 564 വിമാനത്തിൽ ബംഗളൂരുവിലെത്തി. അവിടെനിന്നും ടെംബോ ട്രാവലറിൽ കണ്ണൂർ ജില്ലയിലെ കേരള- കർണാടക ബോർഡറി​െലത്തി. ശേഷം ആംബുലൻസിൽ തലശ്ശേരി സർക്കാർ ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക്​ അയച്ചു. അവിടെ നിന്നും പുല്ലൂർ- തിരൂരിലെ വീട്ടിലെത്തി 26 വരെ നിരീക്ഷണത്തിൽ കഴിഞ്ഞു. ​26ന്​ മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അഡ്​മിറ്റായി.

ഇവര്‍ സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരും നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരും ജില്ലതല കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടുകയും വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയും വേണം.

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജില്ലതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. നേരിട്ട് ആശുപത്രികളിൽ പോകരുതെന്നും കലക്​ടർ അറിയിച്ചു. ജില്ല മെഡിക്കൽ കൺട്രോൾ റൂം നമ്പർ 04832733251, 04832733252, 04832733253, 0483 2737858, 0483 2737857

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newsCovid Malappuram
News Summary - Malappuram District Two covid Patients Route Map -Kerala news
Next Story