Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാർ

text_fields
bookmark_border
സ്കൂൾ വിഭാഗത്തിൽ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് ഒന്നാമത്
ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാർ
cancel
camera_alt

കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കിയ മലപ്പുറം ജില്ല ടീം ട്രോഫിയുമായി (ഫോട്ടോ: ബൈജു കൊടുവള്ളി)

ആലപ്പുഴ: നാലുദിവസമായി നടന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സർവാധിപത്യവുമായി മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാരായി. സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയമേള, ഗണിതശാസ്ത്രമേള എന്നിവയുടെ മികവിൽ 1450 പോയന്‍റ് നേടിയാണ് കിരീടത്തിൽ മുത്തമിട്ടത്. തുടർച്ചയായി രണ്ടാംതവണയാണ് മലപ്പുറത്തിന്‍റെ ഓവേറാൾ നേട്ടം.

1412 പോയന്‍റുമായി കണ്ണൂർ ജില്ല രണ്ടും 1353 പോയൻറുമായി കോഴിക്കോട് മൂന്നും സ്ഥാനം നേടി. തൃശൂർ (1336), പാലക്കാട് (1335), എറണാകുളം (1300), കോട്ടയം (1294), തിരുവനന്തപുരം (1269), കാസർകോട് (1264), കൊല്ലം (1237), ആലപ്പുഴ (1233), വയനാട് (1231), പത്തനംതിട്ട (1203), ഇടുക്കി (1196) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയന്‍റ്.

സ്കൂൾതലത്തിൽ കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് (140) ഒന്നാമതെത്തി. വയനാട് ദ്വാരക എസ്.എച്ച്.എസ്.എസ് (131) രണ്ടും ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്.എസ്.എസ് (126) മൂന്നും സ്ഥാനവും നേടി. തൃശൂർ പനങ്ങാട് എച്ച്.എസ്.എസ് (123), കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് (113) നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി. സമാപനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദും എം.എൽ.എമാരായ പി.പി. ചിത്തരഞ്ജനും എച്ച്. സലാമും ചേർന്ന് വിജയികൾക്ക് ട്രോഫി കൈമാറി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malappuram district overall champions in state science festival
Next Story