മലപ്പുറം വിഭജിക്കുന്നതിൽ കോൺഗ്രസിന് എന്താ കുഴപ്പം -പി.സി. ജോർജ്
text_fieldsതിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കുന്നതിൽ കോൺഗ്രസിന് എന്താണ് കുഴപ്പമെന്ന് പി.സി. ജോർജ്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ പെങ്കടുക്കവെയാണ് ജോർജ് കോൺഗ്രസിനെതിരെ ആരോപണമുന്നയിച്ചത്. മലപ്പുറം വിഭജിച്ച് പുതിയൊരു ജില്ല രൂപവത്കരിക്കേണ്ടതിെൻറ ആവശ്യകതയിലേക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധക്ഷണിക്കുന്നതിന് കെ.എൻ.എ. ഖാദർ അനുമതി തേടിയിരുന്നു. എന്നാൽ, ആ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കപ്പെട്ടില്ല.
കോൺഗ്രസുകാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ലീഗ് ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കാത്തത്. മലപ്പുറം ജില്ല വിഭജിച്ചാൽ നിങ്ങൾക്കെന്ത് കുഴപ്പമാണെന്ന് ജോർജ് ചോദിച്ചു. ഇതിൽ പ്രകോപിതനായി പി.ടി. തോമസ് ചാടിയെഴുന്നേറ്റു. തങ്ങൾക്ക് എന്താ വിരോധമെന്ന് അദ്ദേഹം ചോദിച്ചു.
കാര്യങ്ങൾ അറിയാതെ സംസാരിക്കരുതെന്നും നിങ്ങൾക്ക് 17 സീറ്റ് ലഭിച്ചത് ലീഗിെൻറ കൂടി സഹായം കൊണ്ടാണെന്ന് മറക്കരുതെന്നും ജോർജ് പറഞ്ഞു.
