ജില്ല ബാങ്ക് ലയനം: അംഗീകാരം നൽകിയിട്ട് ഇപ്പോൾ എതിർപ്പെന്തിനെന്ന് ഹൈകോടതി
text_fieldsകൊച്ചി: ജില്ല ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കാൻ തത്ത്വത്തിൽ അംഗീകാരം നൽകിയിട്ട് ഇപ്പോൾ ലയനത്തെ എതിർക്കുന്നതെന്തിനെന്ന് റിസർവ് ബാങ്കിനോട് ഹൈകോടതി. ഇതിൽ വിശദീകരണം നൽകാനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് മുൻ പ്രസിഡന്‍റ് യു.എ. ലത്തീഫ് എം.എൽ.എ അടക്കം നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സഹകരണ രജിസ്ട്രാറുടെ ഉത്തരവ് കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണന്നാണ് ഹരജിയിലെ വാദം. എന്നാൽ, കേന്ദ്ര നിയമം 2020ൽ ഭേദഗതി ചെയ്തെങ്കിലും 2021 ഏപ്രിൽ ഒന്നിനാണ് നടപ്പായതെന്നും ലയനത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പൊതുയോഗ തീരുമാനം വേണമെന്നും റിസർവ് ബാങ്ക് വിശദീകരിച്ചു.അതേസമയം, റിസർവ് ബാങ്ക് തത്ത്വത്തിൽ അംഗീകാരം നൽകിയതിനെത്തുടർന്നാണ് ലയനത്തിന് നടപടികൾ സ്വീകരിച്ചതെന്നും റിസർവ് ബാങ്ക് ലയന നടപടികളെ എതിർത്തിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഓർഡിനൻസ് ഘട്ടത്തിൽതന്നെ സർക്കാർ നടപടികൾ ഹൈകോടതി ശരിവെച്ചു. പിന്നീട് ബില്ല് നിയമമായപ്പോൾ നിയമസഭ പാസാക്കിയ ഭേദഗതി നിയമവും സിംഗിൾ ബെഞ്ച് ശരിവച്ചു. ഒരുഘട്ടത്തിലും സുപ്രീംകോടതിയോ ഹൈകോടതിയോ ഇത് സ്റ്റേ ചെയ്തിട്ടില്ലെന്നും സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

