മലപ്പുറം ജില്ലയിലെ ആദ്യ കോവിഡ് രോഗി ആശുപത്രി വിട്ടു
text_fieldsമഞ്ചേരി: ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വണ്ടൂർ വാണിയമ്പലം സ്വദേശി ആശുപത്രി വിട്ടു. ശാന്തി സ്വദേശിയ ായ കോക്കോടൻ മറിയക്കുട്ടിയാണ് (48)ആശുപത്രി വിട്ടത്. ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ഇവർക്കായിരുന്നു. തിങ്കളാഴ്ച വികാരനിർഭരമായ യാത്രയപ്പാണ് ആശുപത്രി അധികൃതർ നൽകിയത്.
വാർഡിൽ നിന്നും പുറത്തെത്തിയതോടെ മറിയക് കുട്ടി ആനന്ദക്കണ്ണീർ പൊഴിച്ചു. ആശുപത്രി അധികൃതർക്ക് നിറകണ്ണുകളോടെ നന്ദി പറഞ്ഞു. തുടർന്ന് ആംബുലൻസ് മാർഗം വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയാലും 14 ദിവസം നിരീക്ഷണത്തിൽ തുടരാൻ ആശുപത്രി അധികൃതർ നിർദേശിച്ചു.
യാത്രയപ്പിന് സാക്ഷ്യം വഹിക്കാൻ അഡ്വ.എം. ഉമ്മർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ വി.എം. സുബൈദ, പ്രിൻസിപ്പൽ എം.പി ശശി, സൂപ്രണ്ട് ഡോ.കെ.വി. നന്ദകുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീനലാൽ, അഫ്സൽ, ആർ.എം.ഒമാരായ ഡോ.ജലീൽ വല്ലാഞ്ചിറ , ഡോ.സഹീർ നെല്ലിപ്പറമ്പൻ, , കോവിഡ് നോഡൽ ഓഫീസർ ഡോ.ഷിനാസ് ബാബു, നഴ്സിങ് സൂപ്രണ്ട് മിനി, ഹെഡ് നഴ്സുമാരായ ലിജ എസ്.ഖാൻ, സുജാത, അനില, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.വി ബിശ്വജിത്ത് എന്നിവരും സംബന്ധിച്ചു.
വരും ദിവസങ്ങളിൽ മെഡിക്കൽ കോളജിൽ തന്നെ കോവിഡ് ടെസ്റ്റ് ചെയ്യാനുള്ളസൗകര്യം ഒരുങ്ങുന്നതായി എം.എൽ.എ പറഞ്ഞു. ഇതോടെ പരിശോധ ഫലം വൈകുന്നതിനുള്ളകാലതാമസം ഒഴിവാക്കാനാകുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
മാർച്ച് 9ന് ഉംറ കഴിഞ്ഞെത്തിയ ഇവർക്ക് 16നാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവർക്കൊന്നും രോഗം സ്ഥിരീകരിക്കാത്തത് ആശ്വസമായി. ഇവരുടെ നീരീക്ഷണ കാലാവധി കഴിഞ്ഞു. ഇവരെ സ്വീകരിക്കാൻ ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. മികച്ച ചികിത്സയാണ് ഇവർക്ക് ലഭിച്ചതെന്ന് കുടുംബം പറഞ്ഞു. ഇതോടെ ഇനി ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച് 11 പേരാണ് ചികിത്സയിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
