കശ്മീർ പോസ്റ്റർ: മലപ്പുറം ഗവ. കോളജിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ
text_fieldsമലപ്പുറം: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ കശ്മീരിനെ സ്വതന്ത്രമാക് കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ പതിച്ച കേസിൽ ഒരു വിദ്യാർഥികൂടി അറസ്റ്റിൽ. മലപ ്പുറം ഗവ. കോളജിലെ ഒന്നാംവർഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർഥി മലപ്പുറം പട്ടർക്ക ടവ് സ്വദേശി മുഹമ്മദ് ഫാരിസിനെയാണ് (19) പൊലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാംവർഷ ബികോം വിദ്യാർഥി മേലാറ്റൂർ എടയാറ്റൂർ സ്വദേശി റിൻഷാദിനെ (20) വ്യാഴാഴ്ച രാ ത്രി അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്തിെൻറ ഐക്യത്തിനും അഖണ്ഡതക്കുമെതിരെ പ്ര ചാരണം നടത്തിയെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷ നിയമം 124 (എ) പ്രകാരം രാജ്യദ്രോഹ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. മൂന്ന് മുതൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം. മലപ്പുറം കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടുപേരെയും കൂടുതൽ തെളിവെടുപ്പിനായി നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തീവ്ര ഇടത്-മാവോവാദി അനുകൂല ആശയങ്ങൾ വെച്ചുപുലർത്തുന്നവരാണ് ഇവരെന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു.
പുൽവാമയിലെ ഭീകരാക്രമണത്തിന് ശേഷം ‘ഫ്രീഡം ഫോർ കശ്മീർ, മണിപ്പൂർ, ഫലസ്തീൻ’ എന്നെഴുതിയ പോസ്റ്റർ റിൻഷാദിെൻറ നേതൃത്വത്തിൽ കോളജിൽ പതിച്ചിരുന്നു. റാഡിക്കൽ സ്റ്റുഡൻറ്സ് ഫോറം എന്ന പേരിലായിരുന്നു ഇത്. വിവരമറിഞ്ഞ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കോളജിലെത്തി പരിശോധന നടത്തിയിരുന്നു. പിന്നീട് പ്രിൻസിപ്പലാണ് പൊലീസിനെ വിവരമറിയിച്ചത്. രാജ്യത്തിെൻറ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ കോളജിൽ പോസ്റ്റർ പതിച്ചെന്ന പ്രിൻസിപ്പലിെൻറ പരാതിയിലാണ് റിൻഷാദിനെ അറസ്റ്റ്് ചെയ്തത്.
റിൻഷാദിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ, പോസ്റ്റെറാട്ടിക്കാനും മറ്റും സഹായിച്ച ഫാരിസിനെ വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. റിൻഷാദിെൻറ ഫേസ്ബുക് പേജിൽ റാഡിക്കൽ സ്റ്റുഡൻറ്സ് ഫോറം എന്ന പേരിലുള്ള കൂട്ടായ്മയുടെ കൺവീനറാണെന്നാണ് പരിചയപ്പെടുത്തുന്നത്. ഇൗ കൂട്ടായ്മയുടെ ബാനറിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചതിെൻറ ചിത്രങ്ങളും വിഡിയോയും പേജിലുണ്ട്.
റാഡിക്കൽ സ്റ്റുഡൻറ്സ് ഫോറത്തിന് കോളജിൽ പ്രവർത്തനാനുമതി തേടിയിരുന്നെങ്കിലും മറ്റെവിടെയുമില്ലാത്ത സംഘടനക്ക് പ്രിൻസിപ്പൽ അനുമതി നിഷേധിച്ചിരുന്നതായി ഡിവൈ.എസ്.പി പറഞ്ഞു.
കൂട്ടായ്മയുടെ പേരിൽ ശബരിമല, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുകയും മുഖ്യധാര വിദ്യാർഥി സംഘടനകളിലുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ഇവരുമായി സഹകരിച്ചവരെയും ചോദ്യം ചെയ്യും. ബുധനാഴ്ചയാണ് ഫലസ്തീനിനും കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
