Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം നഗരത്തെ...

മലപ്പുറം നഗരത്തെ സ്​തംഭിപ്പിച്ച്​ ഗെയിൽ വിരുദ്ധ പ്രക്ഷോഭം 

text_fields
bookmark_border
Gaild
cancel

മലപ്പുറം: ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയിൽ വാതക പൈപ്​ ലൈൻ നടപ്പാക്കുന്നതിനെതിരെ സമരരംഗത്തുള്ളവരെ പൊലീസിനെ ഉപയോഗിച്ച്​ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച്​ ജനകീയ സമര സമിതി നടത്തിയ കലക്​ടറേറ്റ്​ മാർച്ചിൽ നഗരം സ്​തംഭിച്ചു. രാവിലെ 10.30 ഒാടെ കിഴക്കേതല സുന്നി മഹൽ പരിസരത്തു നിന്ന്​ നേതാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച്​ സിവിൽ സ്​റ്റേഷൻ പരിസരത്ത്​ മലപ്പുറം ഡിവൈ.എസ്​.പി ജലീൽ തോട്ടത്തിലി​​​​െൻറ നേതൃത്വത്തിൽ പൊലീസ്​ തടഞ്ഞു. 

കുന്നുമ്മൽ ജംഗ്​ഷൻ ഉപരോധിക്കാനാണ്​ തീരുമാനമെന്നറിയിച്ചെങ്കിലും പൊലീസ്​ സമരക്കാരെ കടത്തി വിട്ടില്ല. സിവിൽ സ്​റ്റേഷൻ കവാടം പൊലീസ്​ നേരത്തേ അടച്ചിരുന്നു. കലക്​ടറേറ്റിലേക്ക്​ മാർച്ച്​ നടത്തുമെന്നാണ്​ സമര സമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നത്​. പിന്നീട്​ കുന്നുമ്മൽ ദേശീയ പാത ഉപരോധിക്കാൻ തീരുമാനിക്കുകയായിരുന്നു. അൽപ നേരത്തെ വാക്ക്​ തർക്കത്തിനും മു​ദ്രാവാക്യം വിളികൾക്കുമൊടുവിൽ സമരക്കാർ കോട്ടപ്പടി പൊലീസ്​ സ്​റ്റേഷന്​ മുൻവശം റോഡ്​ ഉപരോധിക്കുമെന്നറിയിച്ച്​ തിരിച്ചു പോയി. 

എന്നാൽ പൊലീസ്​ സ്​​േറ്റഷന്​ മുൻവശത്തു കൂടെ മാർച്ച്​ നേരെ കുന്നുമ്മലിലേക്ക്​ വരികയായിരുന്നു. ഇതോടെ കലക്​ടറേറ്റ്​ പരിസരത്ത്​ നിലയുറപ്പിച്ചിരുന്ന പൊലീസ്​ കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻറ്​ പരിസരത്തേക്ക്​ നീങ്ങി. കുന്നുമ്മലിലെത്തിയ സമരക്കാരും പൊലീസും കോഴിക്കോട്​^ദേശീയ പാതയിൽ മുഖാമുഖം നിന്നതോടെ ഗതാഗതം സ്​തംഭിച്ചു. വാഹനങ്ങൾ മഞ്ചേരി റോഡ്​ വഴിയും കലക്​ടറേറ്റിന്​ സമീപത്തെ താമരക്കുഴി റോഡ്​ വഴിയുമൊക്കെ തിരിച്ചുവിട്ടു. 12.30 ഒാടെയാണ്​ സമരക്കാർ പിരിഞ്ഞു പോയത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgailgail protestpipelinemalayalam newsnatural gascollectorateGail strikeMalappuram News
News Summary - Malappuram Collectorate March By Gail Action Committee-Kerala News
Next Story