Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫണ്ട്‌ ദുരുപയോഗം...

ഫണ്ട്‌ ദുരുപയോഗം അനുവദിക്കില്ല; അൻവറിന് ചുട്ടമറുപടിയുമായി മലപ്പുറം കലക്ടർ

text_fields
bookmark_border
ഫണ്ട്‌ ദുരുപയോഗം അനുവദിക്കില്ല; അൻവറിന് ചുട്ടമറുപടിയുമായി മലപ്പുറം കലക്ടർ
cancel

മലപ്പുറം: പ്രളയ കാലത്തെ പുനധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണമുന്നയിച്ച നിലമ്പൂർ എ ം.എല്‍.എ പി.വി അൻവറിന് ചുട്ടമറുപടിയുമായി മലപ്പുറം ജില്ലാ കലക്ടർ ജാഫര്‍ മാലിക്.

എം.എല്‍.എയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നല്‍കിയാണ് ജില്ലാ കലക്ടര്‍ ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്. തെറ്റായകാര്യങ്ങ ളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, അതെ, ഞാന്‍ അഹങ്കാരിയാണ് എന്ന തലക്കെട്ടിലെ കുറിപ്പിലാണ് എല് ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുന്നത്.

കവളപ്പാറയിലെ ദുരന്തത്തിലെ ഇരകള്‍ക്കായി റവന്യു വകുപ്പ് ഒന്നും ചെയ്യ ുന്നില്ലെന്നും ജില്ലാ കലക്ടര്‍ സ്വന്തം നിലക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും ആരോപിച്ച്‌ എം.എല്‍.എ പ്രത ിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൻെറ പശ്ചാത്തലത്തിലാണ് കലക്ടർ മറുപടിയുമായി രംഗത്തെത്തിയത്.

കലക്ടറുടെ ഫ േസ്ബുക്ക് കുറിപ്പ്

തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ അതെ ഞാൻ അഹങ്കാര ിയാണ്

നിലമ്പൂര്‍ താലൂക്കില്‍ 2019 പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ചെമ്പന്‍കൊല്ലിയിലെ 34 ആദിവാസി കു ടുംബങ്ങള്‍ക്ക് ഫെഡറല്‍ ബാങ്കിൻെറ സി. എസ് . ആര്‍ പദ്ധതിയുടെ സഹായത്തോടെ നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ് മാണം ഇന്ന് ബഹു. നിലമ്പൂര്‍ എം.എല്‍.എ ശ്രീ പി വി അന്‍വര്‍ തടഞ്ഞതായി അറിഞ്ഞു. കൂടാതെ അദ്ദേഹം ജില്ലാ ഭരണകൂടത്തിനെതി രെയും വ്യക്തിപരമായി എനിക്കെതിരെയും പരസ്യമായി ഗുരുതര ആരോപങ്ങള്‍ ഉന്നയിക്കുകയും ചെയ്തു . ബഹു. നിലമ്പൂര്‍ എം.എല് ‍.എയുടെ ആരോപണങ്ങളില്‍ എൻെറ പ്രതികരണം താഴെ ചേര്‍ക്കുന്നു .

1. 2019 വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ചളിക്കല്‍ കോളനിയിലെ ൩൪ 34 ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി പുനരധിവസിപ്പിക്കുന്നതിന് വിഭാവനം ചെയ്ത ഒരു മാതൃക ടൌണ്‍ ഷിപ്പ് പദ്ധതിയാണ് ബഹു എം.എല്‍.എ ഇന്ന് തടഞ്ഞ പദ്ധതി. അതിവേഗത്തില്‍ 28.2.2020 ന് പണിപൂര്‍ത്തിയാക്കി ആദിവാസി സഹോദരങ്ങള്‍ക്ക്‌ പര്‍പ്പിടമേകുന്ന മാതൃകാപരമായ ഒരു പദ്ധതി നിര്‍ത്തുന്നതിന് ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീര്‍ത്തും ദൌര്‍ഭാഗ്യകരമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതിനും ഫെഡറല്‍ ബാങ്കിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഭവന നിര്‍മാണം തടയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും . ഒരു ഏജന്‍സി യുടെ സി. എസ് . ആര്‍ സഹായത്തോടെയുള്ള ഇത്തരം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്ക് തടസം നേരിടുന്നത് മലപ്പുറത്തിന് ഭാവിയില്‍ ഇത്തരം സഹായങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഒരു തരത്തിലും എനിക്ക് അനുകൂലിക്കാനോ അനുവദിക്കാനോ കഴിയില്ല .

കവളപാറ പ്രളയദുരിതബാധിതര്‍ക്ക് ആ വീടുകള്‍ നല്‍കേണ്ടതായിരുന്നു എന്നതാണ് നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് . ഞങ്ങൾ അവർക്ക് ആ വീടുകൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവരുടെ പരമ്പരാഗത ആവശ്യങ്ങൾ കാരണം പോത്തുകല്‍ പഞ്ചായത്ത് പ്രദേശത്തിന് പുറത്ത് പോകാൻ അവർ വിസമ്മതിച്ചു, അതിനാൽ മറ്റൊരു പ്രളയ ദുരിത ബാധിത കോളനിയായ ചളിക്കല്‍ കോളനിയെ പരിഗണിക്കുകയാണുണ്ടായത്.

രണ്ടാമത്തെ കാരണം "ഭൂമി വാങ്ങുന്നതിന് മുമ്പ് എം‌എൽ‌എയെ സമീപിച്ചിട്ടില്ല" എന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഭൂമി വാങ്ങുന്നതിന് പര്‍ച്ചേസ് കമ്മിറ്റിയും നടപടിക്രമങ്ങളും നിലവിലുള്ളതും ഈ നടപടിക്രമങ്ങളിലോ പര്‍ച്ചേസ് കമ്മിറ്റിയിലോ ബഹു. എം. എല്‍. എ ക്ക് നിയമപ്രകാരം പങ്കില്ലാത്തതുമാണ്. അത്തരമൊരു കാര്യത്തിൽ എം‌എൽ‌എയെ സമീപിക്കേണ്ടത് എന്തിനാണെന്ന് വ്യക്തമല്ല ?


2. അദ്ദേഹത്തിൻെറ വ്യക്തിപരമായ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും മറുപടി ആവശ്യമില്ലാത്തതുമാണ് . എന്നിരുന്നാലും ഒരു വ്യക്തതയ്ക്കായി പറയട്ടെ , എന്നെ കേന്ദ്രസർക്കാരിൻെറ ഏജന്റ് എന്ന് വിളിക്കുന്നവർതിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്, എന്നെ ഈ പോസ്റ്റില്‍ നിയമിച്ചിട്ടുള്ളത് സംസ്ഥാന മന്ത്രിസഭ ആണ്, കാബിനെറ്റ്‌ എന്നെ ഈ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ സ്ഥാനമൊഴിയാന്‍ ഞാന്‍ ബാധ്യസ്ഥനും തയ്യാറുമാണ് .

3. ഞാൻ അഹങ്കാരിയും സഹകരണരഹിതനുമാണെന്നതാണ് മറ്റൊരു ആരോപണം. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ, അതെ, ഞാൻ അഹങ്കാരിയാണ്. ഞാൻ പൊതു പണത്തിൻെറ സംരക്ഷകനായതുകൊണ്ടും എനിക്ക് പൊതുജനങ്ങളോട് ചില ഉത്തരവാദിത്തങ്ങളുമുള്ളതുകൊണ്ടും തെറ്റായ നിർദ്ദേശങ്ങളിൽ എനിക്ക് സഹകരിക്കാൻ കഴിയില്ല. പ്രളയ ദുരിതാശ്വാസ ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനുമാവില്ല. ഇതുവരെ നിയമപരമായ ഒരു കാര്യത്തിലും ഒരു പൊതു പ്രതിനിധിയുമായും ഞാൻ സഹകരിക്കാതിരുന്നിട്ടുമില്ല.

അദ്ദേഹം എനിക്കെതിരെ പരാതിപ്പെടുന്നതില്‍ എനിക്ക് ഒരു യാതൊരുവിധ വ്യാകുലതയുമില്ല . അതിന് അദേഹത്തിന് എൻെറ എല്ലാവിധ ഭാവുകങ്ങളും . എന്നെ സംബന്ധിച്ചിടത്തോളം മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നത് ഒരു ദിവസത്തെ പായ്ക്കിംഗിൻെറ മാത്രം കാര്യമാണ് .


വീടുകളുടെ നിര്‍മാണം തടഞ്ഞ് എം.എൽ.എ

എടക്കര: കവളപ്പാറ ഉരുൾപൊട്ടലിൽ വീടും സ്​ഥലവും നഷ്​ടമായ കോളനിക്കാരുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്ത ജില്ല ഭരണകൂടത്തി​​​െൻറ നയത്തില്‍ പ്രതിഷേധിച്ച് ഉപ്പട മലച്ചിയില്‍ നടക്കുന്ന വീടുകളുടെ നിര്‍മാണ പ്രവൃത്തി ഇന്നലെയാണ് പി.വി. അൻവർ എം.എല്‍.എയുടെ നേതൃത്വത്തില്‍ തടഞ്ഞത്.

പ്രളയബാധിതരായ മുണ്ടേരി ചളിക്കല്‍ ആദിവാസി കോളനിയിലെ 34 കുടുംബങ്ങള്‍ക്ക് ​െഫഡറൽ ബാങ്ക്​​ നിര്‍മിച്ച​ുനൽകുന്ന വീടുകളുടെ പ്രവൃത്തിയാണ്​ ചൊവ്വാഴ്ച രാവിലെ എം.എല്‍.എയും കവളപ്പാറ കോളനിക്കാരും തടഞ്ഞത്. രാവിലെ പത്തോടെ കവളപ്പാറ കോളനിക്കാര്‍ നിര്‍മാണം നടക്കുന്ന മലച്ചിയിലെത്തിയിരുന്നു. 11ഓടെ എം.എല്‍.എയും പ്രാദേശിക നേതാക്കളുമെത്തി നിര്‍മാണം നിര്‍ത്തിവെക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു.

കവളപ്പാറ കോളനിക്കാര്‍ക്ക് മലച്ചിയിലെ വീടുകള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. പ്രളയദുരന്തത്തിനിരകളാണെങ്കിലും ചളിക്കല്‍ കോളനിക്കാര്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിലവിലുണ്ട്. എന്നാല്‍, കവളപ്പാറയിലെ 28 കുടുംബങ്ങള്‍ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതംപേറി കഴിയുകയാണ്.

ആദ്യം കവളപ്പാറ നിവാസികള്‍ക്ക് വീട് നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കവളപ്പാറ ദുരന്തത്തി​​​െൻറ ഇരകള്‍ക്ക് വേണ്ടി റവന്യു, പട്ടികജാതി വകുപ്പുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും ജില്ല കലക്ടര്‍ സ്വന്തം നിലക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും എം.എല്‍.എ ആരോപിച്ചു. മലച്ചിയില്‍ ഭൂമി വാങ്ങിയതില്‍ വ്യാപക അഴിമതി നടത്തിയെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കവളപ്പാറക്കാര്‍ക്കായി സ​​െൻറിന് 30,000 രൂപക്ക് മലച്ചിയിലെ ഭൂമി വാങ്ങാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് ജില്ല ഭരണകൂടവും പട്ടികവര്‍ഗ വകുപ്പും ചേര്‍ന്ന് ധൃതിപിടിച്ച് ഈ ഭൂമി വാങ്ങിയത്. ഇവിടെ നിര്‍മിക്കുന്ന വീടുകള്‍ കവളപ്പാറ നിവാസികള്‍ക്ക് നല്‍കാനാവില്ലെന്നും താന്‍ തീരുമാനിക്കുന്നവര്‍ക്ക് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞതായാണ് എം.എല്‍.എയുടെ ആരോപണം.

പോത്തുകല്‍ പഞ്ചായത്ത് പ്രസിഡൻറ്​ സി. കരുണാകരന്‍ പിള്ള, വൈസ് പ്രസിഡൻറ്​ വത്സല അരവിന്ദന്‍, അംഗങ്ങളായ സി. സുഭാഷ്, രവീന്ദ്രന്‍, ബര്‍ത്തില ബേബി, രവീന്ദ്രന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി പി. ഷെഹീര്‍, മുസ്തഫ പാക്കട തുടങ്ങിയവരാണ്​ എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നത്​.


സര്‍ക്കാറിനെ കരിവാരിത്തേക്കാന്‍ ജില്ല ഭരണകൂടം ശ്രമിക്കുന്നു -പി.വി. അന്‍വര്‍

എടക്കര: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ കരിവാരിത്തേക്കാനാണ്​ ജില്ല ഭരണകൂടവും റവന്യൂ വകുപ്പും ശ്രമിക്കുന്നതെന്ന്​ പി.വി. അന്‍വര്‍ എം.എല്‍.എ. ജില്ല ഭരണകൂടം കൈമാറിയ ഭൂമിയിൽ ഫെഡറൽ ബാങ്ക്​ നിർമിച്ചുനൽകുന്ന വീടുകളുടെ നിര്‍മാണ പ്രവൃത്തി തടഞ്ഞശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഹരിക്കാതെ ജില്ല കലക്ടറും റവന്യൂ വകുപ്പും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടപെട്ടിട്ട് പോലും സര്‍ക്കാര്‍ ദുരിതാശ്വാസം അടിയന്തരമായി നല്‍കുന്നതില്‍ ജില്ല ഭരണകൂടം വീഴ്ച വരുത്തി. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്​ടപ്പെട്ടവര്‍ക്ക് 50,000 രൂപ വീതം അടിയന്തരമായി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും കലക്ടര്‍ തയാറായില്ല.

മുഖ്യമന്ത്രി നേരിട്ട്​ ഇടപെട്ടത് കൊണ്ട് മാത്രമാണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം വീതം നല്‍കാനായത്. തഹസില്‍ദാറുടെ അക്കൗണ്ടില്‍ പണമെത്തിയിട്ടും, ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമകള്‍ക്കും പെട്രോള്‍ നല്‍കിയ പമ്പുടമക്കും പണം നല്‍കിയില്ല. കവളപ്പാറക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിട്ട്​ അതിനും തയാറായില്ല. കലക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്നും എം.എൽ.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram collectorpv anwar mlajafar malik
News Summary - malappuram collector jafar malik against pv anwar mla
Next Story