Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരീക്കോട്ട്​...

അരീക്കോട്ട്​ ദുരഭിമാനക്കൊല; വിവാഹത്തലേന്ന്​ യുവതി കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
athira
cancel

അ​രീ​ക്കോ​ട്: ഇ​ത​ര ജാ​തി​യി​ൽ​പെ​ട്ട യു​വാ​വു​മാ​യി വി​വാ​ഹി​ത​യാ​കാ​ൻ തീ​രു​മാ​നി​ച്ച യു​വ​തി കു​ത്തേ​റ്റ് മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പി​താ​വ് രാ​ജ​െ​ന പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. അ​രീ​ക്കോ​ട് പ​ത്ത​നാ​പു​രം പൂ​വ​ത്തി​ക​ണ്ടി ആ​തി​ര​യാ​ണ്​ (22) കു​ത്തേ​റ്റ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് അ​േ​ഞ്ചാ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വു​മാ​യി യു​വ​തി​യു​ടെ വി​വാ​ഹം വെ​ള്ളി​യാ​ഴ്ച പു​ത്ത​ലം സാ​ളി​ഗ്രാ​മ ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​കാ​രു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും ധാ​ര​ണ​യി​ലു​മെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വൈ​കീ​ട്ടു​ണ്ടാ​യ വാ​ക്​​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​ക്ര​മാ​സ​ക്ത​നാ​യ പി​താ​വി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഓ​ടി​യ ആ​തി​ര​യെ അ​യ​ൽ​വീ​ട്ടി​ൽ​വെ​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

rajan
ക​സ്​​റ്റ​ഡി​യി​ലായ രാജൻ
 

സു​നി​ത​യാ​ണ് ആ​തി​ര​യു​ടെ മാ​താ​വ്. അ​തു​ൽ രാ​ജ്, അ​ശ്വി​ൻ രാ​ജ് എ​ന്നി​വ​രാ​ണ്​ സ​ഹോ​ദ​ര​ങ്ങ​ൾ. എം.​എ​ൽ.​ടി കോ​ഴ്​​സ​്​ പൂ​ർ​ത്തി​യാ​യ ആ​തി​ര കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ലാ​ബ്​ ടെ​ക്​​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്​​തി​രു​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFather Killed DaughterAreacodeMalappuram News
News Summary - malappuram Areacode father kills daughter-kerala news
Next Story