Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത്​ ബൈക്ക് മറിഞ്ഞ്​ രണ്ട്​ മരണം

text_fields
bookmark_border
മലപ്പുറത്ത്​ ബൈക്ക് മറിഞ്ഞ്​ രണ്ട്​ മരണം
cancel

കീഴാറ്റൂർ: മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. പട്ടിക്കാട് മഖാംപടിയിൽ പരേതനായ പുളിക്കൽ വേലായുധ​െൻറ മകൻ രാമദാസൻ (45), കുന്നത്ത് പറമ്പിൽ റംലത്തി​െൻറ മകൻ നവാഫ് (30) എന്നിവരാണ് മരിച്ചത്.

പട്ടിക്കാട്  വടപുറം പാത പതിനെട്ടാംമൈലിൽ ഞായറാഴ്ച രാത്രി 9.45നായിരുന്നു അപകടം. പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡിൽ നിന്ന്​നിയന്ത്രണം വിട്ട്​എതിരെ വന്ന സ്കൂട്ടറിൽ  ഇടിക്കുകയായിരുന്നു.

സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവാഫ് സംഭവ സ്ഥലത്തും രാമദാസൻ ആശുപത്രിയിലുമാണ് മരിച്ചത്. മേലാറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.

രാമദാസ​െൻറ മാതാവ്: നാരായണി. ഭാര്യ: പരേതയായ സത്യചിത്ര. മകൾ: അനന്യ. സഹോദരങ്ങൾ: അയ്യപ്പൻ, വാസു, സുബ്രഹ്മണ്യൻ, (യു.എ.ഇ), അനിൽ, പ്രകാശ് (യു.എ.ഇ), ശ്രീദേവി (വഴിക്കടവ്). നവാഫിൻ്റെ ഭാര്യ: റഹ്മത്തുന്നി സ. സഹോദരി: ഷഹാന. മകൻ: റയാൻ.

 

 

 

 

 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malappuram accident
Next Story