കോഴിക്കോട്: സര്‍ക്കാര്‍ ഏറ്റെടുത്ത മലാപ്പറമ്പ് സ്കൂളിന്‍െറ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു.വിദ്യാഭ്യാസ രംഗത്തെ മാതൃകാപരമായ സമരമാണ് മലാപ്പറമ്പ് സ്കൂളിന്‍െറ കാര്യത്തില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടച്ചുപൂട്ടിയ തൃശൂര്‍ കിരാലൂര്‍ പി.എം.എല്‍.പി, മലപ്പുറം മാങ്ങാട്ടുമുറി എ.എം.എല്‍.പി, പാലാട്ട് എ.യു.പി എന്നീ സ്കൂളുകളും ഏറ്റെടുക്കുന്ന നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഉച്ചക്ക് ഒന്നരയോടെ കോഴിക്കോട്ട് എത്തിയ വിദ്യാഭ്യാസ മന്ത്രി, ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയശേഷം വൈകീട്ട് 4.45ഓടെയാണ് മലാപ്പറമ്പ് സ്കൂളിലത്തെിയത്.
സ്കൂളിന് സമഗ്ര മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുമെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയ കലക്ടര്‍ എന്‍. പ്രശാന്ത് രേഖകള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഉടമ്പടി അംഗീകരിച്ച മാനേജര്‍ പി.കെ. പത്മരാജന്‍ സ്കൂളിന്‍െറ താക്കോല്‍ ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയിലിന് കൈമാറി.
സ്കൂളിന് മൊത്തം 33.5 സെന്‍റ് ഭൂമിയുണ്ടെന്നും ഇതുപ്രകാരം 6.8 കോടി വേണമെന്ന മാനേജറുടെ ആവശ്യം പരിശോധിക്കുമെന്ന് എ.ഡി.എം ടി. ജെനില്‍ കുമാര്‍ പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ തുക നല്‍കാനാണ് വ്യവസ്ഥ. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ദാസന്‍, എ.ഇ.ഒ കെ.എസ്. കുസുമം, സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങിനത്തെി.